പഠിക്കാനും ജോലിചെയ്യാനും ജര്‍മ്മനിയിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവിടുത്തെ സാധ്യതകള്‍ അറിയാന്‍ ചേര്‍പ്പുങ്കല്‍ ബി വിഎം കോളേജ് അവസരമൊരുക്കുന്നു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് കോളേജ് തിയറ്ററിലാണ് ഈ ശില്പശാല.ജര്‍മ്മനിയില്‍ നിന്നുള്ള കായ് എറിക് സ്‌ട്രോബല്‍, കൃഷ്ണ ജാവാജി എന്നിവര്‍ സംസാരിക്കും.
ജര്‍മ്മനിയില്‍ സ്ടുട്ട്ബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മികച്ച സംരംഭകരും ഫ്യൂറോമുണ്ടോ ഫെസ്റ്റിവലിന്റെ സ്ഥാപകനും ഹെയ്ഡല്‍ ബര്‍ഗര്‍ ഡ്രക്ക്മഷീന്‍ എം ജിയുടെ മുന്‍ എംഡിയുമാണ് എറിക് സ്‌ട്രോബല്‍.ഫ്രാങ്കഫര്‍ട്ട് ആസ്ഥാനമായുള്ള യൂറോ ടെക്‌സ്‌റ്റൈല്‍സ്, ഇംപാക്ടിയേഴ്‌സ്, ക്യൂറാ പേഴ്‌സണല്‍ തുടങ്ങിയ കമ്പനികളുടെ സ്ഥാപകനാണ് ഇന്ത്യന്‍ വംശജനായ കൃഷ്ണ ജാവജി.
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ജര്‍മ്മര്‍ ഭാഷാ പരിശീലനകേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാം. ബ്രോഷറില്‍ കൊടുത്തിട്ടുള്ള ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇ- ടിക്കറ്റുമായി വരണമെന്ന് പ്രിന്‍സിപ്പല്‍ ഫാ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി അറിയിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments