അടിമാലിയിൽ വൻ കഞ്ചാവ് വേട്ട ... ആറു കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ പോലീസ് പിടിയിൽ: വാഹനവും കസ്റ്റഡിയിലെടുത്തു

 

ഇടുക്കി അടിമാലിയിൽ വില്പനയ്ക്ക് എത്തിച്ച ആറു കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ പോലീസ് പിടിയിൽ: കഞ്ചാവ് കടത്താൻ ശ്രമിച്ച വാഹനവും പിടികൂടി. മച്ചിപ്ലാവിന് സമീപം വെച്ചാണ് അടിമാലി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൽ കനിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ്  ചെയ്തത്.


 നേര്യമംഗലം  46 ഏക്കർ സ്വദേശി തണ്ടയിൽ  ഷമീർ അഷ്‌റഫ്‌ (34),അടിമാലി പൊളിഞ്ഞപാലം സ്വദേശി ബൈജു തങ്കപ്പൻ(39),അടിമാലി  മച്ചിപ്ലാവ് വട്ടപറമ്പിൽ ജെറിൻ തോമസ്(26) എന്നിവരെയാണ് പിടിയിലായത്. 


കഞ്ചാവ് കടത്താൻ ശ്രമിച്ച KL07 BF 8311 നമ്പർ ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു. സബ് ഇൻസ്പെക്ടർ അബ്ദുൽ കനി , എസ് ഐ മാരായ സെബാസ്റ്റ്യൻ , മണിയൻ കെ ഡി , എസ് സി പി ഒ സുരേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർ നിരവധി കഞ്ചാവ് കേസുകളിലെ പ്രതികളാണ്.  




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments