കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ മണ്ഡലം മകരവിളക്ക് മഹോത്സവത്തിന് നവംബർ 14 - ന് രാവിലെ 10 മണിക്ക് തുടക്കം കുറിക്കുകയാണ്.
ചൈതന്യത്താലും പ്രകൃതിദത്ത സൗകര്യങ്ങളാലും ക്ഷേത്ര ആരംഭ കാലം മുതൽ ശബരിമല തീർത്ഥാടകർ ഇവിടം അവരുടെ പ്രിയപ്പെട്ട ഇടത്താവളമാക്കി മാറ്റി. "വിശ്വമോഹനം "എന്ന പേര് നൽകിയിരിക്കുന്ന ഈ തീർത്ഥാടന കാലശുദ്ധിയുടെ പവിത്രതയ്ക്ക് പ്രാധാന്യം നൽകുകയാണ് ദേവസ്വത്തിന് ലക്ഷ്യമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
വീഡിയോ കാണാം 👇
വ്യാഴാഴ്ച രാവിലെ 10 മണിക്ക് തീർത്ഥാടന മഹോത്സവത്തിന്റെയും അന്നദാന പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം പ്രസിഡന്റും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായ മനോജ് .ബി നായർ പാലാ ഡിവൈ എസ്. പി. കെ. സദൻ , ഫൗണ്ടേഷൻ ചെയർമാൻ വിളക്കുമാടം ജയസൂര്യൻ എന്നിവർ ചേർന്ന് നിർവഹിക്കും.
പാലാ പ്രസ്സ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ എൻ. ഗോപകുമാർ, കെ ആർ . ബാബു എന്നിവർ പങ്കെടുത്തു
0 Comments