സി.പി.ഐ എം. പാലാ ഏരിയ പ്രതിനിധി സമ്മേളനം തുടങ്ങി



സിപിഐ എം പാലാ ഏരിയാ സമ്മേളനത്തിന് വി ജി സലി നഗറില്‍ (പാലാ മുനിസിപ്പല്‍ ടൗണ്‍ഹാള്‍) തുടക്കമായി. രാവിലെ 8ന് പാലാ തെക്കേക്കരയിലുള്ള എം ശ്രീധരന്റെ സ്മൃതിമണ്ഡപത്തില്‍ കെ അജി ക്യാപ്റ്റനായ ദീപശിഖാ ജാഥ കെ കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു.

പ്രതിനിധി സമ്മേളന നഗറില്‍ എത്തിച്ച ദീപശിഖ ഏരിയ സെക്രട്ടറി പി എം ജോസഫ് ഏറ്റുവാങ്ങി തെളിച്ചു. തുടര്‍ന്ന് പി ജെ വര്‍ഗീസ് പതാക ഉയര്‍ത്തി. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പ്പാര്‍ച്ചനയ്ക്കു ശേഷം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനില്‍കുമാര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി ആര്‍ വേണുഗോപാല്‍ അധ്യക്ഷനായി. കെ കെ ഗീരീഷ് രക്തസാക്ഷിപ്രമേയവും എം ടി ജാന്റീഷ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഷാര്‍ളി മാത്യു സ്വാഗതം പറഞ്ഞു.


ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ  ലാലിച്ചന്‍ ജോര്‍ജ്, ടി ആര്‍ രഘുനാഥ്, സി ജെ ജോസഫ്, കെ എം രാധാകൃഷ്ണന്‍, അഡ്വ. റെജി സഖറിയ, ജില്ലാ കമ്മിറ്റിയംഗം സജേഷ് ശശി എന്നിവര്‍ പങ്കെടുത്തു.

ഏരിയ സെക്രട്ടറി പി എം ജോസഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി ആര്‍ വേണുഗോപാല്‍, മാലിനി അരവിന്ദ്, എന്‍ ആര്‍ വിഷ്ണു, അനന്ദു സന്തോഷ് എന്നിവരായിരുന്നു പ്രസീഡിയം.

വിവിധ സബ് കമ്മിറ്റികള്‍:
മിനിട്സ്:- എം ആര്‍ റെജിമോന്‍ (കണ്‍വീനര്‍), ഓമന സുധന്‍, കെ രാജേഷ്‌കുമാര്‍, വിഷ്ണു വിനോദ്.

പ്രമേയം:- വി ജി വിജയകുമാര്‍ (കണ്‍വീനര്‍), പുഷ്പ ചന്ദ്രന്‍, എം എസ് ശശിധരന്‍, വി ജി വേണുഗോപാല്‍, സെന്നി സെബാസ്റ്റിയന്‍, ത്രേസ്യാമ്മ സെബാസ്റ്റിയന്‍, തങ്കമണി ശശി. 


ക്രഡന്‍ഷ്യല്‍:- കെ എസ് രാജു(കണ്‍വീനര്‍), കെ എസ് അജിത്, കെ എസ് പ്രദീപ്കുമാര്‍, സി കെ രാജേഷ്, സജിമോന്‍ കുര്യാക്കോസ്, അജി സെബാസ്റ്റിയന്‍, ഉണ്ണികൃഷ്ണന്‍ ഭട്ടതിരി, കെ അജി, ജിനു ജോര്‍ജ്.

പ്രതിനിധി സമ്മേളനം നാളെയും തുടരും. വ്യാഴാഴ്ച വൈകിട്ട് നാലിന് പാലാ ഹെഡ്പോസ്റ്റോഫീസ് ജങ്ഷനില്‍ നിന്ന് ചുവപ്പുസേനാ മാര്‍ച്ച്, ബഹുജനറാലി. തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ (കുരിശുപള്ളിക്കവല) ചേരുന്ന പൊതുസമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയറ്റംഗം മന്ത്രി വി എന്‍ വാസവന്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിനുശേഷം കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകവും ഉണ്ടാകും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments