സുനില്‍ പാലാ
കാട് കയറിക്കയറി തപാല്‍ വകുപ്പിന്റെ മേലെ നിറഞ്ഞു, ചോദിക്കാനും പറയാനും ആരുമില്ല. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കാകട്ടെ ''അഡ്രസ്സുമില്ല''!
തപാല്‍ വകുപ്പിന്റെ രാമപുരം അമ്പലം ജംഗ്ഷനിലെ പത്തു സെന്റോളം വരുന്ന സ്ഥലം വര്‍ഷങ്ങളോളമായി കാടുപിടിച്ച് കിടക്കുന്നത്. ഇവിടെ സാമൂഹ്യ വിരുദ്ധര്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനുള്ള സ്ഥലമായിട്ടാണ് കാണുന്നത്. ഇതാകട്ടെ സമീപവാസികള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ലതാനും. ഇവിടെനിന്നും മാലിന്യത്തിന്റെ രൂക്ഷ ഗന്ധം ഉയരുകയാണ്.
കാട് കയറി കിടക്കുന്നതിനാല്‍ വിഷജന്തുക്കളുടെ ശല്യവും സമീപവാസികള്‍ക്കുണ്ട്. ആര്‍വിഎം ട്രസ്റ്റ് നല്‍കിയിട്ടുള്ള താല്‍ക്കാലിക കെട്ടിടത്തിലാണ് നിലവില്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അമ്പലം ജംഗ്ഷനിലെ കണ്ണായ ഭാഗത്ത് തപാല്‍ വകുപ്പിന് സ്വന്തമായി സ്ഥലമുള്ളപ്പോഴാണ് ഈ വാടക നല്‍കിയുള്ള സംവിധാനം.

ഈ സ്ഥലത്തിന്റെ ഒരു ഭാഗത്ത് കൂത്താട്ടുകുളം-പാലാ റോഡും മറ്റൊരു വശം രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലേയ്ക്ക് കയറുന്ന റോഡിന്റെ ഭാഗവുമാണ്. ഇതിന് സമീപത്തായി രാമപുരം വില്ലേജ് ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ സര്‍ക്കാരില്‍ നിന്നും ലീസിനെടുത്ത് സ്വകാര്യ വ്യക്തി പരസ്യ ബോര്‍ഡ് വച്ചിരുന്നു. ഇതും കാട് കയറി കിടക്കുകയാണ്.
അമ്പലം ജംഗ്ഷനിലെ ഈ സ്ഥലത്ത് പൊതുജനങ്ങള്‍ക്ക് കൂടി ഉപകാരപ്രദമായ രീതിയിലും പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്ന രീതിയിലും കെട്ടിടം പണിത് ഉപയോഗിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുകയാണ്. രാമപുരം ബസാര്‍ പോസ്റ്റ് ഓഫീസ് രാമപുരം ടൗണിലാണ് പ്രവര്‍ത്തിക്കുന്നത്. 40 വര്‍ഷത്തോളമായി ഈ കെട്ടിടം പണികഴിപ്പിച്ചിട്ട്. ഈ കെട്ടിടത്തിന്റെ പല ഭാഗത്തും കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടന്ന് താഴേയ്ക്ക് പതിക്കുന്നുണ്ട്. കോണ്‍ക്രീറ്റിനകത്തെ കമ്പികളും ദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ഈ കെട്ടിടം പുതുക്കി പണിയണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

എത്രയുംവേഗം ഇവിടം ശുചീകരിച്ച് പുതിയ കെട്ടിടം പണിയണം
രാമപുരത്ത് തപാല്‍ വകുപ്പിന്റെ കീഴിലുള്ള സ്ഥലം കാടുകയറി കിടക്കുന്നത് എത്രയുംവേഗം ശുചീകരിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കണം.
-ജോയി കളരിക്കല്‍, പാലാ പൗരാവകാശ സമിതി പ്രസിഡന്റ്
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments