സംസ്ഥാന വെറ്ററന്‍സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ചാമ്പ്യന്‍മാര്‍ക്കുള്ള സ്വര്‍ണ്ണകപ്പ് മാണിസാറിന്റെ അനുസ്മരണാര്‍ത്ഥം ജോസ് കെ. മാണി സമര്‍പ്പിച്ചത്...




സുനില്‍ പാലാ

സംസ്ഥാന വെറ്ററന്‍സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ചാമ്പ്യന്‍മാര്‍ക്കുള്ള സ്വര്‍ണ്ണകപ്പ് കെ.എം. മാണിയുടെ സ്മരണ നിലനിര്‍ത്തിക്കൊണ്ട് മകന്‍ ജോസ് കെ. മാണി എം.പി. സമര്‍പ്പിക്കുന്നത്.
 


25 കോടി മുടക്കി ആധുനിക പാലാ മുനിസിപ്പല്‍ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് ഉള്‍പ്പെടെ കായികമേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ നിലനിര്‍ത്തിക്കൊണ്ട് സംസ്ഥാന വെറ്ററന്‍സ് ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി മുന്‍മന്ത്രി കെ.എം. മാണിയുടെ പേരില്‍. ഇന്നലെ വെറ്ററന്‍സ് സംസ്ഥാന മീറ്റ് ഉദ്ഘാടനം ചെയ്ത ജോസ് കെ. മാണി എം.പി. ചാമ്പ്യന്‍മാര്‍ക്കുള്ള സ്വര്‍ണ്ണകപ്പ് സംഘാടകര്‍ക്ക് കൈമാറി.

വാഫി സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. ഗിരീശന്‍, അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് മെമ്പര്‍ ജി. ശ്രീകല, ജോയിന്റ് സെക്രട്ടറിമാരായ അഡ്വ. എം.ആര്‍. മനോജ് കുമാര്‍, അലി പുള്ളിക്കുടി, ജനറല്‍ കണ്‍വീനര്‍ കെ.ജി.എസ്. കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ജോസ് കെ. മാണിയില്‍ നിന്നും ചാമ്പ്യന്‍മാര്‍ക്കുള്ള സ്വര്‍ണ്ണകപ്പ് ഏറ്റുവാങ്ങി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments