വളർന്ന് വരുന്ന ഇളം തലമുറകളായ വിദ്യാർത്ഥി സമുഹത്തെ ഗാന്ധിയൻ ചിന്താധാരയിലേക്ക് വഴി കാട്ടാനും നാശത്തിലേക്ക് സ്വയം വഴുതിവീഴുന്ന, ലഹരി മയക്കുമരുന്ന്, വിപത്തുക്കളിൽ നിന്ന് അകലം പാലിക്കുവാനുംപരസ്സ്പര സ്നേഹവും കരുതലും വിശ്വാസവും വളർത്തുന്ന തിനായി കോട്ടയം ജില്ലയിലെ വിദ്യാലയങ്ങളിൽ സർവകലാശാലകളിലെ ഗാന്ധിയൻ സ്റ്റഡീസിന്റെ വിദഗ്ധരെ കൂട്ടി "ഗാന്ധി സദസ്സുകൾ" സംഘടിപ്പിക്കാനുമുള്ള ഉദ്യമവുമായി കെ പി ജി ഡി ജില്ലാ സമ്മേളനം ഡിസിസി ഓഡിറ്റോറിയത്തിൽ നടന്നു.
വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളെ അണിനിരത്തി സ്നേഹത്തിന്റെ സന്ദേശം വ്യാപിപ്പിക്കാൻ ഗാന്ധി ദർശൻ വേദി നടത്തുന്ന തീവ്രശ്രമങ്ങൾ മാതൃകപരമെന്നു ജില്ലാ സമ്മേളനം ഉൽഘാടനം നിർവ്വഹിച്ചുകൊണ്ട് എ ഐ സി സി അംഗം കുര്യൻ ജോയ് പറഞ്ഞു.
ഗാന്ധി ചിത്രത്തിൽ പുഷ്പ്പാർച്ചനയോടെ സമ്മേളനം ആരംഭിച്ചു. കോട്ടയംജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന വാർഷികസമ്മേളനത്തിൽ ജില്ലയിലെ കോളേജ് യൂണിയൻ വിജയികളെ ബാഡ്ജുകൾ അണിയിച്ചു സംസ്ഥാന സെക്രട്ടറി എ കെ ചന്ദ്രമോഹൻ സ്വീകരിച്ചു.
ഡോക്റ്റർ ശോഭ സലിമോൻ, ജസ്റ്റിൻ ബ്രൂസ്, കെ.ഒ. വിജയകുമാർ, കെ റ്റി .തോമസ്, വിഷ്ണു ചെമ്മുണ്ടവള്ളി, സജി ഔസേപ്പ് പിച്ചകശ്ശേരി, ആന്റണി കടപ്ലാക്കൽ, ഗ്രേഷ്യസ് പോൾ, എ മജീദ് ഖാൻ, വി ഐ അബ്ദുൽകരീം, കെ ജി ഹരിദാസ്, വിശ്വനാഥൻ കുന്നപ്പള്ളി, ജി എൽ അരവിന്ദ്, ടോമി മണ്ഡപം, ജോസഫ് ടി വർഗീസ്, നിബിൻ, മിഥുൻ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments