പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, പരിസ്ഥിതി പ്രശ്നങ്ങൾ, ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങൾക്ക് സ്ത്രീ ശാക്തീകരണത്തിലൂടെ പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് ലോക പ്രശസ്ത സിനിമാ സംവിധായകൻ ജിം മെർക്കൽ. തുരുത്തിക്കാട് ബി.എ.എം. കോളേജിൽ നടന്ന ഹൃസ്വ സിനിമാ പ്രദർശനത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.
മെർക്കൽ സംവിധാനം നിർവഹിച്ച സേവിങ് വോൾഡൻസ് വേൾഡ് എന്ന ഹൃസ്വ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. കേരളം, ക്യൂബ, സ്ലൊവേനിയ തുടങ്ങിയ സ്ഥലങ്ങളിൽ നടപ്പിലാക്കപ്പെടുന്ന സ്ത്രീ ശാക്തീകരണ - വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും സ്വയം സംരഭകത്വ ശ്രമങ്ങളേയും വിശദമാക്കുന്ന ഹൃസ്വചിത്രം കാലാവസ്ഥ വ്യതിയാനത്തിൻ്റെ അനന്തരഫലങ്ങളെയും ഭൂമിയുടെ നിലനില്പിനെ സംബന്ധിച്ചുള്ള കാതലായ ചർച്ചകൾക്കും വേദിയൊരുക്കി.
യു എന്നിൻ്റെ പതിനേഴിന സുസ്ഥിരവികസന അജണ്ടകളെ പരിചയപ്പെടുത്തുന്നതിനും ലോക സമ്പദ്ക്രമത്തിൻ്റെ അസമ വിതരണത്തെ വരച്ചു കാട്ടുന്നതിനും ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ചിത്രം യുവതലമുറയിലേക്ക് എത്തിക്കുന്നതിൻ്റേയും സുസ്ഥിര വികസന വിദ്യാഭ്യാസത്തിൻ്റെ പ്രചരണാർത്ഥവും ആണ് ജിം മെർക്കൽ ബി.എ.എം. കോളേജ് സന്ദർശിച്ചത്.
പ്രിൻസിപ്പാൾ ഡോ. അനീഷ് കുമാർ ജി.എസ്., ഡോ. ജാസി തോമസ്, കവിതാ ജേക്കബ്, രാജശ്രീ എസ്., ഡോ. തോംസൺ കെ. അലക്സ്, ഫർഹാന എസ് എന്നിവർ പ്രസംഗിച്ചു.
0 Comments