മുണ്ടക്കയം പുഞ്ചവയൽ പാക്കാനത്ത് കടന്നൽ കുത്തേറ്റ് ഗുരുതാരാവസ്ഥയിൽ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു, രാവിലെ മരണപ്പെട്ട കാവനൽ കുഞ്ഞിപെണ്ണിന്റെ (110 ) മകൾ തങ്കമ്മയാണ് മരണപ്പെട്ടത്.
ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ വീടിനു സമീപമാണ് കടന്നലിന്റെ ആക്രമണം ഉണ്ടായത്. ബന്ധുക്കളായ മറ്റ് രണ്ടു പേരും കടന്നലിന്റെ കുത്തേറ്റ് ചികിത്സയിലാണ്. സമീപത്തെ വനത്തിൽ നിന്നാണ് കടന്നലുകൾ എത്തിയതെന്നു പറയപ്പെടുന്നു.
0 Comments