പാലാ മുനിസിപ്പൽ സ്റേറഡിയത്തിൽ നിന്ന് കോട്ടയത്തിൻ്റെ അഭിമാനമാകാൻ സവിശേഷ സിദ്ധിയുള്ള കായിക താരങ്ങളുടെ ടീം പുറപ്പെട്ടു - കേരളത്തിൽ ആദ്യമായി ഇൻക്ലുസീവ് കായിക ഉത്സവം സംസ്ഥാന സ്കൂൾ കായികമേളയോട് അനുബന്ധിച്ച് നടക്കുമ്പോൾ ടീം കോട്ടയം തയ്യാർ.
സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ച് ഇത്തവണ ഭിന്നശേഷി കുട്ടികൾക്കും അവസരം.
സംസ്ഥാന കായികമേളയുടെ ഒരു ദിവസം നവംമ്പർ 5 ന് ഭിന്നശേഷി കായികമേളയായി നടത്തപ്പെടുന്നു .ഇതിൻ്റെ ഭാഗമായി കോട്ടയം ജില്ലയിൽ നിന്നും 102 കുട്ടികൾ ഈ വിഭാഗത്തിൽ നിന്നും പങ്കെടുക്കുന്നു.
ഇവർക്ക് പരിശീലനം നൽകുന്നതിനായി സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളായി കോട്ടയം ഇൻഡോർ സ്റ്റേഡിയം സിഎംഎസ് കോളജ് ഗ്രൗണ്ട് പാലാ മുനിസിപ്പൽ സിന്തറ്റിക് സ്റ്റേഡിയം എന്നിവിടങ്ങളിൽ പരിശീലനം നൽകി .
പാലാ സിന്തറ്റിക് ട്രാക്കിൽ നടന്ന പരിശീലന പരിപാടി മുനിസിപ്പാലിറ്റിവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ ഉദ്ഘാടന നിർവഹിച്ചു. എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ബിനു എബ്രഹാം ജില്ലാ സ്പോർട്സ് കോർഡിനേറ്റർ ബിജു ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ രാജകുമാർ,ബിനോയ്
സാമുവൽ,സിജിൻ എന്നിവർ സംസാരിച്ചു.അത്‌ലറ്റിക്സ്, ഗെയിംസ് വിഭാഗങ്ങളിലായി ആറ് ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടക്കുന്നത്.നവംബർ നാലിന് കോട്ടയം ജില്ലയിൽ നിന്നും പുറപ്പെട്ട് നവംബർ അഞ്ചിന് മാർച്ച് പാസ്റ്റിലും തുടർന്ന് മത്സരങ്ങളിലും കുട്ടികൾ പങ്കെടുക്കും.
0 Comments