മൂന്നാം ക്ലാസുകാരനായ 'ചാച്ചാജി ആദ്യനാഥ്' മണിയടിച്ചു. ക്ലാസ് തുടങ്ങി. ആദ്യം ക്ലാസിലെത്തിയത് ''കീര്‍ത്തന ടീച്ചര്‍''. ശിശുദിനത്തിന്റെ സന്ദേശം ടീച്ചര്‍ നല്‍കിയപ്പോള്‍ അകമ്പടിയായി കുട്ടികളുടെ കൈയ്യടി.
ഇന്നലെ നെച്ചിപ്പുഴൂര്‍ ദേവീവിലാസം എന്‍.എസ്.എസ്. എല്‍.പി. സ്‌കൂളിലെ ശിശുദിനാഘോഷം ഏറെ വ്യത്യസ്തമായി. ചാച്ചാജിയുടെ വേഷമണിഞ്ഞ മൂന്നാം ക്ലാസുകാരനായ ആദ്യനാഥാണ് ഫസ്റ്റ് ബെല്ലടിച്ചത്. നാലാം ക്ലാസുകാരി കീര്‍ത്തന ഇന്നലെ മുഴുവന്‍ സമയവും ടീച്ചറായിരുന്നു.
ശിശുദിന റാലിക്ക് ശേഷം സാരിയണിഞ്ഞെത്തിയ കീര്‍ത്തന ടീച്ചര്‍ ക്ലാസെടുത്തു. ശിശുദിനത്തിന്റെ പ്രാധാന്യമായിരുന്നു കീര്‍ത്തന ടീച്ചറിന്റെ വിഷയം. തുടര്‍ന്ന് ക്ലാസുതിരിച്ച് ശിശുദിന റാലി നടത്തി.
അലന്‍, മാധവ്, മിലന്‍, ആദിനാഥ്, വിനു, ജെറോം, വാസുദേവ്, വൈശാഖ്, ഋതിക സന്ദീപ്, അലന്‍ സിജോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കരൂര്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭയിലും നെച്ചിപ്പുഴൂര്‍ സ്‌കൂളിലെ കുട്ടികള്‍ പങ്കെടുത്തു. ശിശുദിനം പൂര്‍ണ്ണമായും കുട്ടികള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ഹെഡ്മിസ്ട്രസ് ബിന്ദു ജി. നായര്‍ പറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments