ചരിത്രത്താളുകളിൽ ഭരണാധികാരികളേക്കാൾ എന്നും ഓർമിക്കപ്പെടുന്നത് സാംസ്കാരിക നേതാക്കന്മാരും സാഹിത്യകാരന്മാരും മാണെന്ന് ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു. കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് എം. സം സ്കാര വേദി കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കേരള പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡൻറ് ബാബു റ്റി. ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഡോ. വർഗീസ് പേരയിൽ, കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡൻറ് ലാലിച്ചൻ കുന്നിപറമ്പിൽ, കവി ഫിലിപ്പോസ് തത്തംപള്ളി, ഡോ. എ കെ അപ്പുക്കുട്ടൻ ചാക്കോച്ചൻ ജെ.മെതിക്കളം, ബിജോയ് പാലാക്കുന്നേൽ, എലിക്കുളം ജയകുമാർ,
സുനിൽ കുന്നപ്പള്ളി,ജെയ്സൺ കുഴികോടിയിൽ, ആശാ ജി.കിടങ്ങൂർ തുടങ്ങിയവർ പ്രസംഗിച്ചു. നവംബർ 20 മുതൽ 24 വരെ തമിഴ്നാട്ടിലെ മധുരയിൽ വച്ച് നടത്തുന്ന 43മത് ലോക കവി സമ്മേളനത്തിൽ പങ്കെടുക്കുന്ന കവി ഫിലിപ്പോസ് തത്തംപള്ളിയെ ജോബ് മൈക്കിൾ എം.എൽ.എ.ആദരിച്ചു.
കേരളപ്പിറവിയോട് അനുബന്ധിച്ച് നടന്ന കവിയരങ്ങ് പ്രശസ്ത കവി കെ കെ പടിഞ്ഞാറേപ്പുറം ഉദ്ഘാടനം ചെയ്തു. രാജ അബ്ദുൽ ഖാദർ, അനു ജി. കെ. ഭാസി, അജിത് കോട്ടമുറി, സുകുമാരൻ നെല്ലിശ്ശേരി തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.
0 Comments