കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നിർദ്ദേശ പ്രകാരം എ.കെ.സി സി ഏഴാച്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ പ്രഖ്യാപനം നടത്തി. കാലങ്ങളായി മുനമ്പത്ത് അധിവസിക്കുന്ന കടലോര മക്കളെ കുടിയിറക്കുവാനുള്ള വഖഫ് ബോർഡ് നിലപാടിനെ ശക്തമായി എതിർത്തും വക്കഫ് നിയമ ഭേദഗതി എതിർക്കുന്ന ഇടത്, വലത് രാഷ്ട്രിയ പ്രസ്ഥാനങ്ങളുടെ നിലപാട് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രമേയം അവതരിപ്പിച്ചത്.
യൂണിറ്റ് ഡയറക്ടർ ഫാദർ.ലൂക്കോസ് കൊട്ടുകാപ്പളളി ആമുഖ പ്രസംഗം നടത്തി. യൂണിറ്റ് പ്രസിഡൻ്റ് ബിനോയി പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. സജി പള്ളിയാരടിയിൽ, റോയി പള്ളത്ത്, അജോ തൂണുങ്കൽ,ജോർജ്ജുക്കുട്ടി കരിങ്ങോഴയ്ക്കൽ, സതീഷ് ഐക്കര,ജോമിഷ് നടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
0 Comments