മതാധ്യാപകരെ ആദരിച്ച് കാവുംകണ്ടം ചെറുപുഷ്പ മിഷൻ ലീഗ്


മതാധ്യാപകരുടെ മധ്യസ്ഥനായ വിശുദ്ധ ചാൾസ് ബോ
ബൊറോമിയോയുടെ തിരുനാളിനോടനുബന്ധിച്ച് കാവുംകണ്ടം ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ ആഭിമുഖ്യത്തിൽ മതാധ്യാപകരെ ആദരിച്ചു. കാവുംകണ്ടം പാരീഷ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഏദൻ സെനീഷ് മനപ്പുറത്ത് അധ്യക്ഷത വഹിച്ചു.


 ഇടവകയിലെ വിശ്വാസ പരിശീലനരംഗത്ത് സ്തുത്യർഹമായ സേവനം ചെയ്യുന്ന എല്ലാ മതാധ്യാപകർക്കും ആശംസകൾ നേരുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. സാന്ദ്രാ ബ്രൂസ് ലി കൊല്ലപ്പള്ളിൽ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു. ഫാ. സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി. 


സൺഡേ സ്കൂളിലെ ഗ്രീൻ ഹൗസിന്റെ നേതൃത്വത്തിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ അനുസ്മരണവും മിഷൻ ഞായറാചരണവും നടത്തി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 


ജോജോ പടിഞ്ഞാറയിൽ, സിസ്റ്റർ സൗമ്യാ ജോസ് വട്ടങ്കിയിൽ, ഡെന്നി ജോർജ് കൂനാനിക്കൽ, റിസ്സി ജോൺ ഞള്ളായിൽ, അന്നു സണ്ണി വാഴയിൽ, അജിമോൾ സേവ്യർ പള്ളിക്കുന്നേൽ, ജിയാ കോഴിക്കോട്ട്, ജൂഡ് ആണ്ടുകുടിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments