സാംസ്‌കാരിക രംഗം ജാഗ്രതയോടെ ശക്തിപ്പെടുത്തണം: കവി ഏഴാച്ചേരി



സമസ്‌ത മേഖലകളിലും പ്രവർത്തനങ്ങളിൽ ആവേശം കുറഞ്ഞുവരുന്ന കാലഘട്ടത്തിലൂടെയാണ്‌ നാട്‌ കടന്നുപോകുന്നതെന്ന്‌ കവി ഏഴാച്ചേരി രാമചന്ദ്രൻ പറഞ്ഞു. 
 
ഇത്തരം ജാഗ്രത കുറവുകളിലൂടെ അന്യമായിക്കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം തിരിച്ചുപിടിക്കാനുള്ള  പോരാട്ടങ്ങൾക്ക്‌ കരുത്ത്‌ പകരുന്ന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം പാലാ ഏരിയ സമ്മേളനത്തോടുനുബന്ധിച്ച്‌ ചേർന്ന സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഏഴാച്ചേരി. 
 
വായനപോലും ജാതിയുടെയും മതത്തിന്റെയും അറകളിലേയ്‌ക്ക്‌ ചുരുങ്ങി വരുന്ന കാലമാണ്‌. സാധാരണക്കാരുൾപ്പെടെ എല്ലാ വിഭാഗം ആളുകളിലും  സാഹിത്യാഭിരുചി വർധിപ്പിക്കാൻ കഴിയണം. ഇതിനുതകുന്ന ഭാഷാ ശൈലിയും സാഹിത്യസൃഷ്ടികളും പ്രോത്സാഹിപ്പിക്കാൻ  സാംസ്‌കാരിക രംഗത്തും ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഏഴാച്ചേരി പറഞ്ഞു
.
 
പാലാ കുരിശുപള്ളി ജംങ്‌നിൽ ചേർന്ന സമ്മേളനത്തിൽ പുരോഗമന കലാ–സാഹിത്യ സംഘം ഏരിയ പ്രസിഡന്റ്‌ എ എസ്‌ ചന്ദ്രമോഹനൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം സജേഷ്‌ ശശി, പുകസ സംസ്ഥാന കമ്മിറ്റിയംഗം ഗായത്രി വർഷ, ഏരിയ സെക്രട്ടറി അഡ്വ. വി ജി  വേണുഗോപാൽ, സതീഷ്‌ മണർകാട്‌ എന്നിവർ സംസാരിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments