മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന് 3 കോടി 51 ലക്ഷം രൂപയുടെ ബജറ്റ്..മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്റെ 87 മത് വാര്‍ഷിക പൊതുയോഗം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഓഡിറ്റോറിയത്തില്‍ യൂണിയന്‍ പ്രസിഡന്റ് മനോജ് ബി നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നടന്നു.
മൂന്നു കോടി 50 ലക്ഷം രൂപ വരവും അത്രയും തന്നെ ചിലവും വരുന്ന ബജറ്റ് വാര്‍ഷിക പൊതുയോഗത്തില്‍ യൂണിയന്‍ സെക്രട്ടറി എം സി ശ്രീകുമാര്‍ അവതരിപ്പിച്ചു.മന്നം കള്‍ച്ചറല്‍ സ്റ്റഡി സെന്റര്‍,മന്നം ജീവകാരുണ്യ നിധി, മന്നം ഭവനം, ചികിത്സാധന സഹായം,വിവാഹ ധനസഹായംമേഖലാ സമ്മേളനങ്ങള്‍ വനിതാ സംരംഭകര്‍ക്കായി തൂശനില കഫെ എന്‍എസ്എസ് നീതി ലാബ് തുടങ്ങിവിവിധ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കായി ബജറ്റില്‍ തുക വക കൊള്ളിച്ചിട്ടുണ്ട്.
പുത്തൂര്‍ പരമേശ്വരന്‍ നായര്‍,സുനില്‍ ബാബു, അജിത് സി. നായര്‍ ഉള്ളനാട്, ഉല്ലാസ് പടിഞ്ഞാറ്റിന്‍കര, തുളസി ദാസന്‍ നായര്‍ എന്നിവര്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. യൂണിയന്‍ ഭരണസമിതി അംഗംകെ ഓ വിജയകുമാര്‍ യോഗത്തിന് നന്ദി പറഞ്ഞു.
0 Comments