സിപിഐ എം പാലാ എരിയ സമ്മേളനത്തിന് ഒരുക്കങ്ങളായി ....... സാംസ്‌കാരിക സമ്മേളനം തിങ്കളാഴ്ച വൈകിട്ട് ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും



സിപിഐ എം പാലാ എരിയ സമ്മേളനത്തിന് ഒരുക്കങ്ങളായി ....... സാംസ്‌കാരിക സമ്മേളനം തിങ്കളാഴ്ച വൈകിട്ട് ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

സിപിഐ എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള പാലാ ഏരിയ സമ്മേളനത്തിന്  നഗരം ഒരുങ്ങി. തിങ്കൾ മുതല്‍ 21 വരെ പാലായിലാണ് സമ്മേളനം. ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ഏരിയ സമ്മേളനത്തിന് നഗരം വേദിയാകുന്നത്. 
തിങ്കളാഴ്ച വിവിധ ലോക്കലുകളില്‍ മണ്‍മറഞ്ഞ നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളില്‍നിന്ന് കൊടി, കൊടിമരം, കപ്പികയര്‍, ബാനര്‍, ഛായാചിത്ര ജാഥകള്‍  കുരിശുപള്ളി കവലയിലെ പൊതുസമ്മേളന നഗറില്‍ എത്തിച്ചേരും. പതാക ഉയര്‍ത്തലിന് ശേഷം ചേരുന്ന സംസ്‌കാരിക സമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 

19ന് പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ (വി ജി സലി നഗര്‍) ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എ വി റസല്‍ ഉദ്ഘാടനം ചെയ്യും. 20നും പ്രതിനിധി സമ്മേളനം തുടരും. 21ന് വൈകിട്ട് നാലിന് ചുവപ്പുസേനാ മാര്‍ച്ച്, പ്രകടനം, പൊതുസമ്മേളനം, കെപിഎസിയുടെ നാടകം എന്നിവയാണ് സമ്മേളന പരിപാടികള്‍. 


21ന് കുരിശുപള്ളി ജംങ്ഷനില്‍ (കൊടിയേരി ബാലകൃഷ്ണന്‍ നഗര്‍) ചേരുന്ന പൊതുസമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. 
കൊടി, കൊടിമരം, കപ്പികയര്‍, ബാനര്‍, ഛായാചിത്ര ജാഥകള്‍ നാളെ എത്തും
പാലാ ഏരിയാ സമ്മേളന നഗറുകളില്‍ സ്ഥാപിക്കാനുള്ള കൊടി, കൊടിമരം, കപ്പികയര്‍, ബാനര്‍, ഛായാചിത്ര ജാഥകള്‍ 18ന് എത്തും. പൊതുസമ്മേളന നഗറിലേക്കുള്ള പതാക 18ന് വൈകിട്ട് വെളിയന്നൂരിലെ വി ആര്‍ ചന്ദ്രശേഖരന്‍നായര്‍, എം എം രഞ്ചന്‍ സ്മൃതിമണ്ഡപത്തില്‍നിന്ന് സി കെ രാജേഷിന്റെ നേതൃത്വത്തിലും പ്രതിനിധി സമ്മേളന നഗറിലേക്കുള്ള പതാക ഉഴവൂരിലെ സോമനാഥപിള്ളയുടെ സ്മൃതി മണ്ഡപത്തില്‍നിന്ന് സജിമോന്‍ കുര്യാക്കോസിന്റെ നേതൃത്വത്തിലും ജാഥയായി എത്തിക്കും. 

പൊതുസമ്മേളന നഗറിലേക്കുള്ള കൊടിമരം പി എന്‍ കുമാരന്‍, കെ ജി കേശവന്‍ സ്മൃതിമണ്ഡപത്തില്‍നിന്ന് എം ടി ജാന്റീഷിന്റെയും പ്രതിനിധി സമ്മേളന നഗറിലേക്കുള്ള കൊടിമരം കടപ്ലാമറ്റത്തെ കെ ഒ വാസുദേവന്‍ സ്മൃതിമണ്ഡപത്തില്‍നിന്ന് സെബാസ്റ്റിയന്‍ ജോസഫിന്റെയും നേതൃത്വത്തില്‍ എത്തിക്കും. 


 
പൊതുസമ്മേളന നഗറിലേക്കുള്ള കപ്പിയും കയറും മീനച്ചിലിലെ പി വി രാഘവപ്പണിക്കരുടെ സ്മൃതി മണ്ഡപത്തില്‍നിന്ന് ജിനു ജോര്‍ജിന്റെയും പ്രതിനിധി സമ്മേളന നഗറിലേക്കുള്ള കപ്പിയും കയറും കൊഴുവനാലിലെ കെ എം മാത്യു സ്മൃതിമണ്ഡപത്തില്‍നിന്ന് സെന്നി സെബാസ്റ്റിയന്റെയും നേതൃത്വത്തില്‍ എത്തിക്കും.  

പൊതുസമ്മേളന നഗറിലേക്കുള്ള ബാനര്‍ മുത്തോലിയിലെ ഒ ടി ദേവസ്യ, സുമതി സോമന്‍  സ്മൃതി മണ്ഡപത്തില്‍നിന്ന് കെ എസ് പ്രദീപ്കുമാറിന്റെയും പ്രതിനിധി സമ്മേളന നഗറിലേക്കുള്ള ബാനര്‍ മരങ്ങാട്ടുപിള്ളിയിലെ കെ എന്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ സ്മൃതിമണ്ഡപത്തില്‍നിന്ന് കെ ഡി ബിനീഷിന്റെയും നേതൃത്വത്തില്‍ എത്തിക്കും. പ്രതിനിധി സമ്മേളന നഗറിലേയ്ക്കുള്ള വി ജി സലിയുടെ ഛായാചിത്രം കരൂരിലെ വി ജി സലി സ്മൃതി മണ്ഡപത്തില്‍നിന്ന് ജിന്‍സ് ദേവസ്യയുടെ നേതൃത്വത്തില്‍ എത്തിക്കും.19ന് രാവിലെ ഒന്‍പതിന് പാലാ തെക്കേരയിലെ എം ശ്രീധരന്റെ സ്മൃതിമണ്ഡപത്തില്‍നിന്ന്  ദീപശിഖാ പ്രയാണം തുടങ്ങും. കെ അജി ക്യാപ്ടനാകും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments