പ്ലസ് വൺ വിദ്യാർത്ഥി നാടുവിട്ടു... ഓൺലൈൺ റമ്മി ഗെയിം കളിച്ച് ലക്ഷങ്ങൾ നഷ്ടമായെന്ന് സൂചന .. പാലാ പോലീസ് കുട്ടിക്കായുള്ള അന്വേഷണം തുടരുന്നു...ഓൺലൈൻ റമ്മി ഗയിമുകൾ ക്കെതിരെ കർശന നടപടി വേണമെന്ന് പാലാ മഹാത്മാ ഗാന്ധി നാഷണൽ ഫൌണ്ടേഷൻ

ഓൺലൈനിൽ റമ്മി ഗെയിം കളിച്ച് ലക്ഷങ്ങൾ നഷ്ടമായ പ്ലസ് വൺ വിദ്യാർത്ഥി മാനസിക സമ്മർദ്ദത്തെത്തുടർന്നു നാടുവിട്ടു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 

പാലായിൽ ഇന്ന് രാവിലെയാണ് സംഭവം. വിദ്യാർത്ഥിയുടെ പിതാവ് വിദേശത്താണ്. സമീപവാസിയുടെ സ്ഥലം വാങ്ങാൻ പിതാവ് കുട്ടിയുടെ മാതാവിൻ്റെ അക്കൗണ്ടിൽ 12 ലക്ഷത്തോളം രൂപ നിക്ഷേപിച്ചിരുന്നു. 

നാളെ ആധാരമെഴുത്ത് നടത്താനിരിക്കെയാണ് കുട്ടിയെ കാണാതായത്. തുടർന്നു നടത്തിയ പരിശോധനയിൽ നാടുവിട്ടു പോകുകയാണെന്ന് പറഞ്ഞ് കുട്ടി തയ്യാറാക്കിയ കത്ത് കണ്ടു കിട്ടിയതോടെയാണ് ഓൺലൈൻ റമ്മിഗെയിലൂടെ പണം നഷ്ടമായ വിവരം കണ്ടെത്തിയത്. കുട്ടിയായിരുന്നു മാതാവിൻ്റെ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്തിരുന്നതെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments