വെള്ളിത്തിരയില്‍ നിന്ന് ട്രാക്കിലിറങ്ങിയ കറിയാച്ചന് രാമപുരത്തിന് 1500 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി.
55 വയസിന് കഴിഞ്ഞവരുടെ വിഭാഗത്തില്‍ ആദ്യമായാണ് കറിയാച്ചന് മത്സരിക്കാനിറങ്ങുന്നത്. മലയിക്കോട്ടൈ വാലിബന്, സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്, ടര്‍ബോ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത കറിയാച്ചന് കായികരംഗത്തോട് പണ്ടേ ആഭിമുഖ്യമുണ്ട്.
പക്ഷേ ഇത്തവണ ആദ്യമായാണ് സംസ്ഥാന വെറ്ററന്‍സ് കായികമേളയില്‍ ''ഒരു സീന്‍'' സൃഷ്ടിക്കാനിറങ്ങിയത്. രാമപുരം വണ്ടനാനിക്കല്‍ കുടുംബാംഗമാണ്. നരിവേട്ട, എംബുരാന്‍, പടക്കുതിര തുടങ്ങി റിലീസാകാനിരിക്കുന്ന വിവിധ ചിത്രങ്ങളിലും കറിയാച്ചന് വ്യത്യസ്ത വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments