സുനില്‍ പാലാ
''ആത്മവിദ്യാലയത്തോട് ഈ അവഗണന കാണിക്കരുതേ അധികാരികളേ. നഗരസഭയുടെ പൊതുശ്മശാനമായ ആത്മവിദ്യാലയത്തില്‍ ഇപ്പോള്‍ പട്ടിയെ കുഴിച്ചിടുന്നതുപോലെയാണ് മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത്. അവിടെ വേണ്ടത്ര കല്ലറയില്ല. ഉള്ള കല്ലറയ്ക്കാകട്ടെ ആഴവുമില്ല. എത്രയുംവേഗം ഈ പ്രശ്‌നം പരിഹരിച്ചേ തീരൂ''. ഇന്നലെ വൈകിട്ട് ചേര്‍ന്ന പാലാ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തെ സിജി ടോണി തോട്ടത്തില്‍ ഈ വികാരാധീനയായി സംസാരിച്ചു.
പാലാ പൊതുശ്മശാനത്തില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിനുള്ള കുഴിമാടങ്ങള്‍ വേണ്ടത്രയില്ലാ എന്ന പരാതി നേരത്തെതന്നെയുണ്ട്. ഈ പോരായ്മകളിലേക്കാണ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ സിജി ടോണി വിരല്‍ ചൂണ്ടിയത്.
''കഴിഞ്ഞ ദിവസം ഒരു അനാഥാലയത്തില്‍ കഴിഞ്ഞിരുന്ന ഒരാളുടെ സംസ്‌കാരത്തിനായി മൃതദേഹത്തിനൊപ്പം ഞാന്‍ പുത്തന്‍പള്ളിക്കുന്നിലെ പൊതുശ്മശാനത്തിലെത്തി. അവിടെ മൃതദേഹങ്ങള്‍ ഒരു കുഴിയില്‍ തന്നെ ഒന്നിനുമേല്‍ ഒന്നായി മണ്ണിട്ട് മൂടുകയാണ്. ഞങ്ങള്‍ കൊണ്ടുചെന്ന മൃതദേഹം കുഴിയില്‍ ഇറക്കാന്‍പോലും സത്യത്തില്‍ ഇട ഉണ്ടായിരുന്നില്ല. എന്തൊരു കഷ്ടമാണിത്. സത്യത്തില്‍ വേദന തോന്നി'' സിജി ടോണി പറഞ്ഞു.
എന്നാല്‍ ഇവിടെ കൂടുതല്‍ കല്ലറകള്‍ തീര്‍ക്കുന്നതിന് ചില സാങ്കേതിക തടസ്സങ്ങളും മറ്റും ഉണ്ടെന്നും അത് പരിഹരിച്ചുകൊണ്ട് കൂടുതല്‍ കല്ലറകള്‍ തീര്‍ക്കാന്‍ തുക അനുവദിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ പറഞ്ഞു. പൊതുശ്മശാനം ഇരിക്കുന്ന വാര്‍ഡിലെ കൗണ്‍സിലര്‍ വി.സി. പ്രിന്‍സും ശ്മശാനം നന്നാക്കേണ്ടതിന്റെ അടിയന്തിരാവശ്യകത ചൂണ്ടിക്കാട്ടി. ഭരണപക്ഷത്തെ ലീനാ സണ്ണിയും ജോസിന്‍ ബിനോയുമൊക്കെ ചര്‍ച്ചകളില്‍ പങ്കെടുത്തു.
കൗണ്‍സിലര്‍മാരുടെ ഹോണറേറിയം ഉപയോഗിച്ചെങ്കിലും അടിയന്തിരമായി കല്ലറകള്‍ തീര്‍ക്കണം
നഗരസഭാ കൗണ്‍സിലര്‍മാരുടെ ഹോണറേറിയം എടുത്തുകൊണ്ടെങ്കിലും അടിയന്തിരമായി പൊതുശ്മശാനത്തില്‍ കൂടുതല്‍ കല്ലറകള്‍ തീര്‍ക്കണമെന്ന് സിജി ടോണി ആവശ്യപ്പെട്ടു. തന്റെ ഹോണറേറിയം ആദ്യം നല്‍കാന്‍ തയ്യാറാണ്. ഏറ്റവും പാവപ്പെട്ട ജനങ്ങളെയാണ് അവിടെ സംസ്‌കരിക്കുന്നത്. മൃതദേഹത്തോട് ഒരു കാരണവശാലും അനാദരവ് കാണിക്കാന്‍ പാടില്ലെന്നും സിജി പറഞ്ഞു. താന്‍ ഇക്കാര്യത്തില്‍ ശബ്ദമുയര്‍ത്തിയതോടെ കൂടുതല്‍ സങ്കടമുണ്ടെങ്കില്‍ വീട്ടില്‍ കൊണ്ടുപോയി അടക്കിക്കോളൂ എന്നാണ് ചെയര്‍മാന്‍ മറുപടി പറഞ്ഞതെന്നും സിജി ടോണി ആരോപിച്ചു.

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments