മാറ്റമില്ലാതെ മാത്യുസ് .... വഴിവിളക്കുകൾ തെളിയിച്ചേ തീരു ...ഇത്തവണ ചൂട്ടു കറ്റ കത്തിച്ച് പ്രതിഷേധം.


വഴി വിളക്കു തെളിയിക്കാത്ത പൊതുമരാമത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഇത്തവണയും എലിക്കുളം പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് സമരത്തിനിറങ്ങി.പ്രധാന ശബരിമല തീർത്ഥടന പാതയായ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയായി നവീകരിച്ചപ്പോൾ രാജകീയപാതയായി രാത്രി പകൽ പോലെ വെളിച്ചമേകിയ സൗര വഴിവിളക്കുകൾ-നാനൂറിലധികം വഴിവിളക്കുകളുടെ പ്രൗഢിയായിരുന്നു പാലാ-പൊൻകുന്നം റോഡിന്. 



21 കീ.മീറ്റർ ദൂരത്തിൽ 45 മീറ്റർ ഇടവിട്ട് ഇരുവശങ്ങളിലുമായി ഉയരമുള്ള തൂണുകളിൽ സ്ഥാപിച്ച സൗരോർജപാനലുകളും ബാറ്ററിയും ഒക്കെ ചേർന്ന വഴിവിളക്കുകൾ വാറന്റി കാലാവധി പിന്നിട്ടതോടെ പൂർണമായും തകരാറിലായതാണ്. ഇപ്പോൾ രണ്ടുവർഷത്തിലേറെയായി ഒരെണ്ണം പോലും തെളിയുന്നില്ല.


 വാഹനങ്ങളിടിച്ച് കേടായ വിളക്കുകൾക്കെല്ലാം അമ്പതിനായിരം മുതൽ ഒരുലക്ഷം രൂപ വരെ വാഹനഉടമകളിൽ നിന്ന് സർക്കാരിലേക്ക് നഷ്ടപരിഹാരം ഈടാക്കിയെങ്കിലും ഒന്നുപോലും പുന:സ്ഥാപിച്ചില്ല. ഒടിഞ്ഞ് വഴിയിൽ വീണുകിടന്ന തൂണുകളിൽ നിന്ന് ബാറ്ററികൾ മോഷണം പോവുകയും ചെയ്തു.


ബാറ്ററിയുടെയും പാനലിന്റെയും തകരാർ മൂലം ബാക്കി വഴിവിളക്കുകളും പ്രവർത്തനരഹിതമായതോടെ നിരവധി ബാറ്ററികൾ മോഷ്ടിക്കപ്പെട്ടു. ഏതാനും സംഘങ്ങളെ പോലീസ് പിടികൂടുകയും ചെയ്തു. നാട്ടുകാരും തദ്ദേശസ്ഥാപനങ്ങളും നിരന്തരം പരാതി നൽകിയിട്ടും വഴിവിളക്കുകൾ നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തില്ല.
 കെൽട്രോൺ, അനർട്ട് തുടങ്ങിയ ഏതെങ്കിലും ഏജൻസിക്ക് പരിപാലന ചുമതല നൽകുന്ന കാര്യം ആലോചിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല.എലിക്കുളം പഞ്ചായത്തിലെ രണ്ടാം വാർഡംഗമായ മാത്യു സ് പെരുമനങ്ങാടൻ കഴിഞ്ഞ രണ്ടു തവണയും പ്രതീകാത്മക സമരങ്ങൾ നടത്തിയിരുന്നു.ഇക്കുറിയും മാറ്റമില്ലാതെ സമരത്തിലാണ് മാത്യു സ്. ഇക്കുറി  ചൂട്ടുകറ്റ കത്തിച്ചായിരുന്നു പ്രതിഷേധ സമരം.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments