വെറ്ററന്‍സ് സംസ്ഥാന കായികമേളയിലെ ഏക വനിതാ ഡോക്ടര്‍ ധന്യയ്ക്കുമുണ്ട് രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവും.
40 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 1500 മീറ്റര്‍, 800 മീറ്റര്‍ ഓട്ടങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ച ഡോ. ധന്യ പി. വാവ എറണാകുളം പള്ളുരുത്തി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസും എം.എസും ഉയര്‍ന്ന റാങ്കില്‍ പാസായ ഡോ. ധന്യ ആദ്യമായാണ് സംസ്ഥാന വെറ്ററന്‍സ് കായികമേളയില്‍ പങ്കെടുക്കുന്നത്.
400, 4x100 റിലേയില്‍ വെള്ളിയും 200 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലവും ഈ വനിതാ ഡോക്ടര്‍ക്കായിരുന്നു. മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോ. പ്രശാന്താണ് ഭര്‍ത്താവ്. എട്ടാം ക്ലാസില്‍ പഠിക്കുന്ന ജാനകി ഏക മകളാണ്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments