വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

 

വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ദേവികുളം പള്ളിവാസല്‍ അമ്പഴച്ചാല്‍ കുഴുപ്പിള്ളില്‍ അലി (50) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ കുടുംബമായി താമസിക്കുന്ന വീട്ടില്‍ കഴിഞ്ഞ ജൂലൈയില്‍ പ്രതി അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.


 വീട്ടമ്മ എതിര്‍ത്തതിനെ തുടര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. നിരവധി തവണ പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണി മുഴക്കുകയും, റോഡില്‍ വെച്ച്് അപമാനിക്കുകയും ചെയ്തിട്ടുണ്ട്. എസ്‌ഐമാരായ റോജി ജോര്‍ജ്, പി.കെ.സാബു, വി.സി.സജി, എസ്‌സിപിഒ എം.ആര്‍.ലിജേഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments