ഈ പാലത്തിലെങ്ങനെ കയറും... അപ്രോച്ച് റോഡില്ല, ഗോവണിയാണ് ഏക ആശ്രയം. പ്രായമേറിയവര്‍ക്ക് അതുംപറ്റില്ല. കോടികള്‍ ചെലവഴിച്ച പാലം ഇപ്പോള്‍ നോക്കുകുത്തിയാണ്. പതിനാല് വര്‍ഷമായി... ഒരു നടപടിയുമില്ല. നാട്ടുകാര്‍ പലവട്ടം പ്രതിഷേധ സമരങ്ങളുമായി രംഗത്തുവന്നു. എന്നിട്ടും അധികാരികളുടെ പാലം കുലുങ്ങിയില്ല.
പതിനാല് വര്‍ഷം മുമ്പ് പണിപൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്ത പാലമാണ് പ്രയോജനമില്ലാതെ കിടക്കുന്നത്. പാലത്തിന്റെ ഇരുകരകളിലും ചെത്തിമറ്റം ഭാഗത്തും കിഴപറയാര്‍ ഭാഗത്തും അപ്രോച്ച് റോഡും റോഡിനുള്ള സ്ഥലവും ഇല്ലാതെയാണ് പാലം പണി പൂര്‍ത്തിയാക്കിയത്.
പാലാ ടൗണിനെയും മീനച്ചില്‍ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് മീനച്ചിലാറിന് കുറുകെ ചെത്തിമറ്റം കളരിയാമ്മാക്കല്‍ കടവില്‍ പണിത പാലത്തിനാണീ ദുര്‍ഗതി.
കിഴപറയാര്‍ ഭാഗത്ത് റോഡിനുള്ള സ്ഥലം ഏറ്റെടുത്തിട്ടില്ല. കിഴപറയാര്‍ ഭാഗത്തുനിന്ന് പാലത്തിലേക്ക് കയറാന്‍ നാട്ടുകാര്‍ ഇരുമ്പ് ഗോവിണി പണിത് വച്ചിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്ക് ആശ്രയം ഈ ഗോവണിയാണ്.
പാലത്തിനൊപ്പം മീനച്ചിലാറ്റില്‍ ചെക്ക് ഡാമും നിര്‍മ്മിച്ചിരുന്നു. ഇതിനായി 5.61 കോടി രൂപയാണ് അനുവദിച്ചിരുന്നത്. 7.5 മീറ്റര്‍ വീതിയിലും 75 മീറ്റര്‍ നീളത്തിലുമുള്ള പാലം നിര്‍മ്മിച്ചത് ജലസേചന വകുപ്പായിരുന്നു.
ജനകീയ പ്രതിഷേധം നാളെ
അപ്രോച്ച് റോഡ് പണി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പാലം നോക്കുകുത്തിയായി മാറിയ അവസ്ഥയില്‍ പ്രതിഷേധിച്ചുകൊണ്ടും ഇക്കാര്യത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്വീകരിക്കുന്ന അനങ്ങാപ്പാറ നയത്തെ അപലപിച്ചുകൊണ്ടും നാളെ (4.11) രാവിലെ 10 ന് പാലാ സിവില്‍ സ്റ്റേഷന് മുന്നില്‍ പാറപ്പള്ളി തരംഗിണി സാംസ്‌കാരിക സംഘത്തിന്റെ നേതൃത്വത്തില്‍ ധര്‍ണ്ണാസമരം നടത്തുമെന്ന് സെക്രട്ടറി ജോയി കളരിക്കല്‍, പ്രസിഡന്റ് ജോസഫ് വെട്ടിക്കല്‍, ട്രഷറര്‍ സജീവ് നിരപ്പേല്‍ എന്നിവര്‍ അറിയിച്ചു.

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments