ഭക്ഷണ അവശിഷ്ടങ്ങളും അടുക്കളമാലിന്യങ്ങളും നൂതന സാങ്കേതികവിദ്യ പ്രകാരം സംസ്കരിച്ച് വളമാക്കി മാറ്റുന്ന എയ്റോബിക് കംമ്പോസ്റ്റ് യൂണിറ്റുകൾ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി വിപണിയിലിറക്കുന്നു. വീടുകൾ, ഫ്ലാറ്റുകൾ, സ്ഥാപനങ്ങൾ തുടങ്ങി എവിടെയും മാലിന്യത്തിൻ്റെ ദുർഗന്ധം വമിക്കാതെ ഭക്ഷണ അവശിഷ്ടങ്ങൾ എയ്റോബിക് കംമ്പോസ്റ്റ് മീഡിയ എന്ന സൂക്ഷ്മ ജീവികളിലൂടെ വിഘടിപ്പിച്ച് വളമാക്കി മാറും.
എയറോബിക് കമ്പോസ്റ്റ് മീഡിയായ്ക്കൊപ്പം മൂന്ന് എയറോബിക് ബിന്നുകൾ ഉൾപ്പെടുന്ന യൂണിറ്റുകളാണ് പാലാ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ നിന്ന് വിതരണം ചെയ്യുന്നത്. ഭക്ഷണ അവശി ഷ്ടങ്ങളിൽ നിന്ന് ലഭിക്കുന്നവളം പച്ചക്കറി കൃഷിക്കും മറ്റും ഉപയോഗിക്കാനാകും. ആദ്യഘട്ടത്തിൽ പരിമിതമായ നൂറ് യൂണിറ്റുകളാണ് വിപണനത്തിനു തയ്യാറാക്കിയിട്ടുള്ളത്. എയ്റോബിക് യൂണിറ്റുകളുടെ വിപണന അവതരണം രൂപതാ വിശ്വാസപരിശീലന കേന്ദ്രം ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ നിർവ്വഹിച്ചു.
പി.എസ്. ഡബ്ബിയു.എസ്. ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അദ്ധ്യക്ഷനായിരുന്നു. കെയർ ഹോംസ് രൂപതാ ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, കെ.സി.എസ്.എൽ ഡയറക്ടർ ഫാ. തോമസ് പുതുപ്പറമ്പിൽ, പി.എസ്. ഡബ്ലിയു.എസ് അസി ഡയറക്ടർ ഫാ.ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, ജോസ് നെല്ലിയാനി, ഡാൻ്റീസ് കൂനാനിക്കൽ, ജോയി മടിയ്ക്കാങ്കൽ, സിബി കണിയാം പടി,പി.വി ജോർജ് പുരയിടം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
0 Comments