പാലാ സെൻ്റ്.തോമസ് എച്ച്.എസ്.എസിൽ മൽസ്യക്കൃഷിക്ക് തുടക്കം കുറിച്ചു.


പാലാ അഗ്രിമ സൊസൈറ്റിയുമായി ചേർന്ന് കുട്ടികളും കൃഷിയിലേക്ക് എന്ന പദ്ധതിയിൽപ്പെടുത്തി പച്ചക്കറിക്കൃഷിക്കൊപ്പം മൽസ്യക്കൃഷിയും പാലാ സെൻ്റ്.തോമസ് എച്ച്.എസ്.എസിൽ ആരംഭിച്ചു.
സ്കൂളിനോട് ചേർന്നുള്ള ചെറിയ ഓലി കെട്ടിയൊരുക്കിയാണ് മൽസ്യക്കൃഷി നടത്തുന്നത്. 


പാലാ മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ബൈജു കൊല്ലമ്പറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ 100 നട്ടർ മൽസ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. പ്രിൻസിപ്പൽ ശ്രീ. റെജിമോൻ കെ.മാത്യു, റോവർ ലീഡർ ശ്രീ. നോബി ഡൊമിനിക്ക്, റെയ്ഞ്ചർ ലീഡർ അനിറ്റ അലക്സ് എന്നിവർ മത്സ്യക്കൃഷിക്ക് നേതൃത്വം കൊടുക്കുന്നു. 

പാലാ സെൻ്റ്.തോമസിലെ പച്ചക്കറിക്കൃഷി ഇതിനോടകം പൊതുജന ശ്രദ്ധ പിടിച്ചു പറ്റിയ പ്രവർത്തനമാണ്. പച്ചക്കറികളുടെ വിപുലമായ കൃഷിയാണ് ഇവിടെയുള്ളത്. 


വിഷരഹിത പച്ചക്കറിയും ഭക്ഷ്യ വിഭവങ്ങളും സ്വന്തം പുരയിടത്തിൽ ഉത്പാദിപ്പിക്കാനുള്ള പരിശീലനം നൽകുന്നതിനൊപ്പം കൃഷിയിലുളള താല്പര്യവും കുട്ടികളിൽ വളർത്തുകയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രിൻസിപ്പൽ ശ്രീ. റെജിമോൻ.കെ. മാത്യു പറഞ്ഞു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments