കല ഈശ്വരാംശവും കലാകാരന്മാര് നാടിന്റെ സമ്പത്തുമാണെന്ന് മള്ളിയൂര്‍ ദിവാകരന് നമ്പൂതിരി അഭിപ്രായപ്പെട്ടു. കേരള ശ്രീശിവശക്തി മേളാസ്വാദക സംഘം ഏര്‍പ്പെടുത്തിയ മേളജ്ജ്വാലശ്രീ ബഹുമതി ബാലാജി ശ്രീകുമാര്‍ വാര്യര്‍ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം മനോജ് ബി. നായര്‍ ഉദ്ഘാടനം സമ്മേളനം ഉദ്ഘാടനം ചെയ്തു. പള്ളിയാമ്പുറം മഹാദേവ ക്ഷേത്രത്തിലെത്തിയ മള്ളിയൂര്‍ ദിവാകരന് നമ്പൂതിരിയെ ക്ഷേത്രം മേല്‍ശാന്തി മുരളി നമ്പൂതിരി പൂര്‍ണകുഭം നല്കി സ്വീകരിച്ചു.
പള്ളിയാമ്പുറം ദേവസ്വം സെക്രട്ടറി പി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണ മാരാര്‍, കലാപീഠം രതീഷ് മാരാര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഉണ്ണികൃഷ്ണന് നായര്‍ (കടനാട് എളമ്പ്രകൊടുത്ത് ദേവീക്ഷേത്രം), ഡി.കെ. സുനില്‍കുമാര്‍
(പൊന്‍കുന്നം ശ്രീധര്‍മ്മശാസ്താക്ഷേത്രം സെക്രട്ടറി ഇളംങ്ങുളം), കലാപീഠം സുനില്‍ മാരാര്‍, രാമപുരം സൂര്യനാരായണന്, ഇ.കെ. ശശി, തൊടുപുഴ രതീഷ് മാരാര്‍, പള്ളിയാമ്പുറം ദേവസ്വം ട്രഷറര്‍ എം.സി. രാധാകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments