ചെന്നൈയിലെ ക്രൈംബ്രാഞ്ച് സ്റ്റേഷന് എസ്.ഐ എന്ന വ്യാജേന പോലീസ് യൂണിഫോമില്‍ നാഗര്‍കോവിലില്‍ എത്തിയ യുവതിയെ വടശേരി പോലീസ് പിടികൂടി. തേനി പെരിയകുളം സ്വദേശി അഭിപ്രിയ(34)യാണ് അറസ്റ്റിലായത്. പാര്‍വതിപുരം സ്വദേശി വെങ്കിടേഷാണ് പരാതി നല്‍കിയത്.വഞ്ചന, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാഗര്‍കോവില്‍
വനിതാ കോളേജിന്റെ സമീപത്തുവച്ച് പരിചയപ്പെട്ടശേഷം വെങ്കിടേഷിന്റെ ഭാര്യയുടെ ബ്യൂട്ടി പാര്‍ലറില്‍ എത്തിയ ഇവര്‍ മുഖം ഫേഷ്യല്‍ചെയ്ത് പണം കടം പറഞ്ഞ് പോയി. സംശയം തോന്നിയ വെങ്കിടേഷ് വടശേരി പോലീസിനെ വിവരം അറിയിക്കു കയായിരുന്നു.
13 വര്‍ഷം മുമ്പ് മുരുകന് എന്ന 66കാരനെ അഭിപ്രിയ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്കൊരു മകനുണ്ട്. എന്നാല്‍, ആറ് വര്‍ഷത്തിന് ശേഷം ഇവര്‍ ബന്ധം പിരിഞ്ഞു. തുടര്‍ന്ന് ഒരു ടെക്സ്റ്റൈല്‍ ഷോറൂമില്‍ സെയില്‍സ് ഗേളായി ജോലി നോക്കി.
അവിടെ വച്ച് പൃഥ്വിരാജ് എന്നയാളുമായി അടുപ്പത്തിലായി.
പൃഥ്വിരാജിനെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥയെ അല്ലാതെ വിവാഹം കഴിക്കാന്‍ മാതാപിതാക്കള്‍ സമ്മതിക്കില്ലെന്നാണ് യുവാവ് പറഞ്ഞത്.
തുടര്‍ന്ന് പൃഥ്വിരാജിന്റെ സഹായത്തോടെ പോലീസ് യൂണിഫോം ധരിച്ച് ഇവര്‍ വീഡിയോയും ഫോട്ടോയും എടുക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
0 Comments