ഇടമറ്റം പൊന്മലദേവീ ക്ഷേത്രത്തിലും പുത്തൻ ശബരിമല ധർമശാസ്താ ക്ഷേത്രത്തിലും കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നു. പൊന്മല ക്ഷേത്രത്തിലെ ഓഫീസിൻ്റെ മുൻവശത്തെ വാതിൽ കുത്തി തുറന്നാണ് കവർച്ച നടത്തിയത്. വൈകിട്ട് 7നും രാവിലെ 5 നു മിടയിലാണ് മോഷണം നടന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് ഗ്രാം തൂക്കം വരുന്നതും 30,000 രൂപ വിലവരുന്നതുമായ എട്ട് സ്വർണ്ണ താലികളും നാല് സ്വർണ്ണ നൂലുകളും നാണയമുൾപ്പെടെ മൂവ്വായിരത്തോളം രൂപയും നഷ്ടപ്പെട്ടു.
പുത്തൻ ശബരിമല ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ കുത്തി തുറന്ന് ആയിരത്തോളം രൂപയും മോഷ്ടിച്ചു. പാലാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോട്ടയത്തു നിന്ന് ഫോറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തി.
0 Comments