വിദ്യാനികേതൻ ജില്ലാ കലാമേള: പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം ഓവറോൾ ചാമ്പ്യന്മാർ


ഐങ്കൊമ്പ്  അംബികാ വിദ്യാഭവൻ സെക്കൻഡറി സ്കൂളിൽ നടന്ന ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ കലാമേള വേദിക 2024-ൽ 716 പോയിന്റ് നേടി പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം ഓവറോൾ ചാമ്പ്യന്മാരായി. 607 പോയിന്റോടെ കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിർ റണ്ണറപ്പ് സ്ഥാനം നേടി. 
ഐങ്കൊമ്പ്  അംബികാ വിദ്യാഭവൻ
490 പോയിന്റുമായി ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കേരള നിയമസഭാ മുൻ ചീഫ് വിപ്പ് പി.സി ജോർജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാമേളകളിൽ വിജയിക്കുന്നതിനേക്കാൾ പങ്കെടുക്കുന്നതിൽ ആണ് പ്രാധാന്യമെന്നും നിരാശരാവാതെ വീണ്ടും കലാപ്രവർത്തനങ്ങൾ തുടരണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട്
ആഹ്വാനം ചെയ്തു. 


പ്രശസ്ത നര്‍ത്തകിയും സ്കൂൾ കലോത്സവങ്ങളിലും യുവജനോത്സവങ്ങളിലും കലാതിലകവുമായിരുന്ന ഡോ. പത്മിനി കൃഷ്ണൻ വിജയികൾക്ക് ട്രോഫികള്‍ വിതരണം ചെയ്തു. കലാരംഗത്ത് മുന്നേറുവാൻ അഹങ്കാരം വെടിയണമെന്നും പരാജയങ്ങളിൽ തളരാതെ ആത്മവിശ്വാസം പുലർത്തണമെന്നും അവർ പറഞ്ഞു. 

അംബികാ എജുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് ഡോ. എൻ. കെ മഹാദേവൻ അധ്യക്ഷത വഹിച്ചു.


രാമപുരം പഞ്ചായത്ത് പ്രസിഡൻറ്  ലിസമ്മ മാത്തച്ചന്‍, പഞ്ചായത്ത് മെമ്പർ സുശീലാ മനോജ്, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ജോ. സെക്രട്ടറി എം എസ് ലളിതാംബിക, അംബികാ വിദ്യാഭവൻ പ്രിൻസിപ്പൽ സി.എസ് പ്രദീഷ്,  സ്കൂൾ ക്ഷേമസമിതി പ്രസിഡൻറ് പ്രശാന്ത് നന്ദകുമാർ, സെക്രട്ടറി രതീഷ് കിഴക്കേപറമ്പിൽ, മാതൃസമിതി പ്രസിഡൻറ് രോഹിണി കെ ജി, അംബികാ എജുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ സോമവർമ്മ രാജാ, ജോയിന്റ് സെക്രട്ടറി ഡോ. ബി. വിനയകുമാർ തുടങ്ങിയവർ ചടങ്ങില്‍ സംസാരിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments