ക്യാന്‍സറിനെ അതിജീവിച്ച കരുത്തുമായി കളിക്കളത്തിലിറങ്ങിയ ലിജോമോള്‍ തോമസിന് നാല് സ്വര്‍ണ്ണം.
40 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ മത്സരിച്ച ഈ മുന്‍ ദേശീയ കായികതാരത്തിന് 100, 200, 400, ലോഗ്ജംപ് ഇനങ്ങളിലാണ് സ്വര്‍ണ്ണം കിട്ടിയത്. കോളേജ് പഠനകാലത്ത് 100, 200 മീറ്ററുകളില്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ലിജോമോള്‍ തോമസ് പാലാ അല്‍ഫോന്‍സാ കോളേജിന്റെ അഭിമാന താരമായിരുന്നു.
നാല് വര്‍ഷം മുമ്പാണ് കഴുത്തിലെ മുഴയുടെ രൂപത്തില്‍ ക്യാന്‍സര്‍ പ്രത്യക്ഷപ്പെട്ടത്. തളരാതെ ചികിത്സ തുടര്‍ന്നു. അസുഖം പൂര്‍ണ്ണമായും ഭേദമായതോടെ കാല്‍നൂറ്റാണ്ടിന് ശേഷം ലിജോമോള്‍ വീണ്ടും കളിക്കളത്തില്‍ ഇറങ്ങുകയായിരുന്നു.
ജി.എസ്.ടി. ഡിപ്പാര്‍ട്ടുമെന്റില്‍ ഉദ്യോഗസ്ഥനായ അതിരമ്പുഴ ഇലഞ്ഞിയില്‍ തോമസ് സേവ്യറാണ് ഭര്‍ത്താവ്. റിച്ചാര്‍ഡ്, ലോറാ തോമസ്, ലെനോറ തോമസ് എന്നിവരാണ് മക്കള്‍.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments