ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 2024- 25 സാമ്പത്തിക വർഷം ഭരണങ്ങാനം ഡിവിഷനിൽ നിർമ്മിക്കുന്ന 20 മിനി മാസ്റ്റ് ലൈറ്റുകളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു .മീനച്ചിൽ പഞ്ചായത്തിൽ നാല് ഭരണങ്ങാനം പഞ്ചായത്തിൽ അഞ്ച് കടനാട് പഞ്ചായത്തിൽ അഞ്ച് കരൂർ പഞ്ചായത്തിൽ ആറ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്.
ലൈറ്റുകളുടെ നിർമ്മാണ ഉദ്ഘാടനം മീനച്ചിൽ പഞ്ചായത്തിലെ പാറപ്പള്ളി ലക്ഷംവീട് കോളനിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സാജോ പൂവത്താനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ഇന്ദു പ്രകാശ്, ജയശ്രീ സന്തോഷ്, സണ്ണി വെട്ടം തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാന ഗവൺമെൻറ് അംഗീകൃത ഏജൻസിയായ കേരള ഇലക്ട്രിക്കൽ ലിമിറ്റഡ് ആണ് മൂന്നുവർഷ ഗ്യാരണ്ടി യോടു കൂടി ലൈറ്റുകൾ സ്ഥാപിക്കുന്നത്. / ഫോട്ടോ അടിക്കുറിപ്പ് 2024 25 സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ നിർമ്മിക്കുന്ന 20 മിനി മാസ്റ്റ് ലൈറ്റുകളുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർവഹിക്കുന്നു.
0 Comments