മലങ്കര ഡാമിന് സമീപം നീര്‍നായ്ക്കളെ കണ്ടെത്തി. ഇന്നലെ രാവിലെയാണ് മീന്‍ പിടിക്കാനെത്തിയവര്‍ നീര്‍നായ്ക്കളെ ജലാശയത്തില്‍ കണ്ടത്. ഡാമിനു താഴ്ഭാഗത്താണ് അക്രമസ്വഭാവമുള്ള ഇവയെ കണ്ടെത്തിയത്. ഇവിടെ നീര്‍നായ ഉള്ളതായി പറയാറുണ്ടെങ്കിലും ഇതുവരെ ആരും കണ്ടതായി അറിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
വെള്ളത്തിലിറങ്ങിയാല്‍ ഇവ കടിക്കും. ഒട്ടേറെ ആളുകള്‍ കുളിക്കാനായും മീന്‍പിടിക്കാനും എത്തുന്ന സ്ഥലത്താണ് നീര്‍നായ്ക്കളെ കണ്ടത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ നീര്‍നായ ഒട്ടേറെ ആളുകളെ ആക്രമിച്ചതായും പറയുന്നു. ജലാശയത്തില്‍ ഇറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.
0 Comments