വൈക്കം ഇ ഡോ അമേരിക്കൻ ആശുപത്രിയുടെ സ്ഥാപകൻ. ആതുരചികിത്സാ രംഗത്തും, സാമൂഹ്യസേവന-ടൂറിസം രംഗത്തും സമഗ്രസംഭാവനകൾ നല്കിയ ഡോക്ടർ കുമാർ ബാഹുലേയനെ കെ.പി.സി.സി കേരളാ പ്രദേശ് ഗാഡി ദർശൻ' വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
പിന്നോക്ക പ്രദേശമായ മറവൻതുരുത്ത് - ഉദയനാപുരം ഗ്രാമ പഞ്ചായത്തുകളിൽശുചിത പരിപാലന പരിപാടിയുടെ ഭാഗമായി അർഹരായ വരെ കണ്ടെത്തി ശൗചാലയങ്ങൾ സ്ഥാപിച്ചു നൽകികൊണ്ടാണ് പ്രവാസിയായ ഡോക്റ്റർ കുമാർ ബാഹുലേയൻ ജന്മനാട്ടിൽ ക്ഷേമ വികസന സംരംഭങ്ങൾ ആരംഭിച്ചത് തുടർന്ന്
മൾട്ടി സ്‌പെഷ്യലിറ്റി ഇൻഡോ അമേരിക്കൻ ബഹുലേയൻ ചാരിറ്റബിൾആശുപത്രി നേഴ്സിങ് തെറാപ്പികോളേജുകൾ ടൂറിസം റിസോർട്ടുകൾ ഡയറി ഫാo ജൈവകൃഷി പദ്ധതികളും തുടങ്ങി.ഡോക്റ്റർ ബഹുലേയൻ ദേശത്തിന് നൽകിയ വിലപ്പെട്ട സേവനങ്ങളുടെ പേരിലാണ് കേരളപ്രദേശ് ഗാന്ധിദർശൻ വേദി
ആദരവ് നൽകിയത്. സംസ്ഥാന സെക്രട്ടറി ഏ കെ ചദ്രമോഹൻ കോട്ടയം ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടുപ്പറമ്പിൽ, മോഹൻ ഡി ബാബു, ടി വി ഉദയഭാനു, എൻ സി തോമസ്, കെ ടി തോമസ്, തോമസ് താളനാനി, ജെസ്സി, പ്രവീൺലാൽ പ്രസാദ് എന്നിവർ ചേർന്നാണ്
പൊന്നാട അണിയിച്ചും മെമെന്റോ നൽകിയും ഡോക്ടറെ ആദരിച്ചത്.ദീനനുകമ്പയും നാട്ടിലെ ജനങ്ങളുടെ ശ്രെയസും തന്റെ മനസിന്റെ മുൻ ഗണനയിൽ ഉണ്ടെന്നു ഡോക്റ്റർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
0 Comments