ലോക കവിസമ്മേളന പ്രതിനിധി ഫിലിപ്പോസ് തത്തംപള്ളിയെ കേരള കോൺഗ്രസ് എം സംസ്കാരവേദി അനുമോദിച്ചു


ലോക കവിസമ്മേളന പ്രതിനിധി ഫിലിപ്പോസ് തത്തംപള്ളിയെ കേരള കോൺഗ്രസ് എം സംസ്കാരവേദി അനുമോദിച്ചു 

ഐക്യരാഷ്ട്ര സഭയുടെ സാംസ്കാരിക വിഭാഗമായ യുനെസ്കോയുടെ കീഴിൽ പ്രവർത്തിക്കുന്ന വേൾഡ് അക്കാദമി ഓഫ് ആർട്സ് ആൻഡ് കൾച്ചർ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ 2024 നവംബർ 20


 മുതൽ 26 വരെ തമിഴ്നാട്ടിലെ മധുരയിൽ വച്ച് നടത്തുന്ന ലോകകവി സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ച കേരള കോൺഗ്രസ് എം സംസ്കാരവേദി പ്രവർത്തകൻ കൂടിയായ ചന്ബക്കുളം സെന്റ് മേരീസ് എച്ച് എസ് എസ് അധ്യാപകൻ ശ്രീ ഫിലിപ്പോസ് തത്തംപള്ളിയെ സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
സംസ്കാരം വേദി കോട്ടയം ജില്ലാ പ്രസിഡന്റി ബാബു ടി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദനയോഗം ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ ഉദ്ഘാടന ചെയ്യ്തു. ശ്രീ ഫിലിപ്പോസ് തത്തംപള്ളിയെ എംഎൽഎ പൊന്നാടയണിയിച്ച് ആദരിച്ചു.


കേരള കോൺഗ്രസ് എം സംസ്കാരവേദി സംസ്ഥാന പ്രസിഡൻറ് ഡോ വർഗീസ് പേരയിൽ മുഖ്യ പ്രഭാഷണം നടത്തി.കേരള കോൺഗ്രസ് എം ചങ്ങനാശേരി നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ ്് കുന്നിപറന്ബിൽ,ഡോ എ കെ അപ്പുക്കുട്ടൻ,ചാക്കോച്ചൻ ജെ മെതിക്കളം,ബിജോയി പാലാക്കുന്നേൽ,എലിക്കുളം ജയകുമാർ, സുനിൽ കുന്നപ്പിള്ളി,ജെയ്സൺ കുഴി കോടിയിൽ,ആശാ ജി കിടങ്ങൂർ എന്നിവർ ആശംസകളർപ്പിച്ചു.

 

ലോകത്തിലെ വിവിധ ഭാഷകളിൽ നിന്നുമുള്ള ഇരുനൂറിലധികം തെരഞ്ഞെടുക്കപ്പെട്ട കവികൾ ലോക കവി സമ്മേളനത്തിൽ കവിതകളവതരിപ്പിക്കുമെന്നും അന്താരാഷ്ട്ര കവിയായ ഡോ: ജേക്കബ് ഐസക്,കവിയും പ്രഭാഷകനും ഗാനരചയിതാവുമായ ഡോ: ശ്രീധരൻ പറക്കോട്, കോളേജ് അധ്യാപകനും കവിയുമായ ഡോ: കെ വി ഡൊമിനിക്,കവിയും പുലിസ്റ്റ്ർ പബ്ളിക്കേഷൻസ് ഉടമയുമായ സെബാസ്റ്റ്യൻ, കഥാകാരനും കവിയും പത്രപ്രവർത്തകനുമായ ബി ജോസുകുട്ടി,കവിയും വിവർത്തകയും ബാങ്ക് ഓഫീസറുമായ അബു ജുമൈല, കവിയും ഹോമിയോ ഡോക്ടറുമായ വിനിത അനിൽകുമാർ എന്നിവർക്കും  തന്നെക്കൂടാതെ മലയാളം ഭാഷയെ പ്രതിനിധീകരിച്ച് ലോകം കവി സമ്മേളനത്തിൽ കവിത അവതരിപ്പിക്കുന്നതിനായി ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഫിലിപ്പോസ് തത്തംപള്ളി തന്റെ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments