പാലാ കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെയും അന്നദാന പദ്ധതിയുടെയും ഉദ്ഘാടനം നടന്നു.
വിശ്വമോഹനം' എന്ന പേരിലുള്ള തീർത്ഥാടന പദ്ധത
പാലാ ഡിവൈഎസ്പി കെ. സദൻ, വിൻവേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.എസ്. ജയസൂര്യൻ, ക്ഷേത്രം പ്രസിഡൻ്റും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായ മനോജ് ബി.നായർ,
സെക്രട്ടറി എൻ.ഗോപകുമാർ, എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് മനോജ് ബി.നായർ അദ്ധ്യക്ഷനായി.
"തത്വമസി" എന്ന പേരിൽ അന്നദാന പദ്ധതിയുടെ ഉദ്ഘാടനം ഡിവൈഎസ്പി കെ. സദൻ നിർവ്വഹിച്ചു. അഡ്വ.എസ്. ജയസൂര്യൻ മുഖ്യ പ്രഭാഷണം നടത്തി.
പ്രപഞ്ചത്തിലെ സകല ജീവജാലങ്ങൾക്കും ഹിതമുണ്ടാകണം എന്ന പ്രാർത്ഥനയാണ് വ്രതം അനുഷ്ഠിക്കുന്നതിന് പിന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഭൗതിക ശക്തി ആർജ്ജിക്കാൻ അന്നദാനവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വൃശ്ചികം ഒന്നുമുതൽ മകരവിളക്ക് വരെ എല്ലാ ദിവസവു
രാവിലെ 9.30 മണിമുതലും വൈകിട്ട് 7 മണിമുതലും തീർത്ഥാടകർക്ക് സൗജന്യ അന്നദാനമുണ്ട്. .ദേവപ്രസാദങ്ങളായ അരവണയും അപ്പവും ലഭ്യമാക്കുന്നതിന് 24 മണിക്കൂറും വഴിപാട് കൗണ്ടർ പ്രവർത്തിക്കും.
തീർത്ഥാടകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനും കുളിക്കുന്നതിനും വിരി വയ്ക്കുന്നതിനും വിശാല സൗകര്യങ്ങൾ ഇവിടെ ഉണ്ട്.
ദേവസ്വം ഒരുക്കിയിരിക്കുന്ന എല്ലാ സേവനങ്ങളും സൗജന്യമാണ്. സെക്രട്ടറി എൻ.ഗോപകുമാർ, ഖജാൻജി
കെ.ആർ.ബാബു കണ്ടത്തിൽ സംസാരിച്ചു.
0 Comments