മണ്ഡല കാലം ടേക്ക് എ ബ്രേക്ക് നിർമ്മാണം അതിവേഗം .


എലിക്കുളം മണ്ഡല കാലം തുടങ്ങാൻ ദിവസങ്ങൾ അടുത്ത തോടെ പ്രധാന ശബരിമല പാതയിലെ ടേക്ക് എ ബ്രേക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് പൂർത്തിയാവുന്നത്. തീർത്ഥാടകരുടെ  പ്രധാന പാതയായ പാലാ - പൊൻകുന്നം റോഡിലെ രണ്ടാമത്തെ ടേക്ക് എ ബ്രേക്കാണ് പൂർത്തിയാവുന്നത്.രണ്ടും എലിക്കുളം പഞ്ചയത്തിലാണ്  സ്ഥിതി ചെയ്യുന്നത്. 


ഇരുപതു ലക്ഷം രൂപ മുതൽ മുടക്കി പനമറ്റം നാലാംമൈലിൽ ഒരു  ടേക്ക്  എ ബ്രേക്ക് പൂർത്തിയായി പ്രവർത്തനവും ആരംഭിച്ചിരുന്നു.ഇരുപത്തിയഞ്ചു ലക്ഷം രൂപ മുടക്കി കുരുവിക്കൂടിനും ഏഴാംമൈലിനു മിടയിലുള്ള ടേക്ക് എ ബ്രേക്ക് നിർമ്മാണം പൂർത്തിയായെങ്കിലുംവെള്ളമില്ലത്തതു മൂലം
തുറന്നിരുന്നില്ല.


ഭൂഗർഭ ജല വകുപ്പ് ഇവിടെ കുഴൽ കിണർ നിർമ്മാണം, ആരംഭിച്ചു കഴിഞ്ഞു. ടേക്ക് എബ്രേക്കിൽ  ടോയ് ലറ്റ് സൗകര്യം,ശുചി മുറി, വിശ്രമ സൗകര്യം ചെറിയ കോഫി ഷോപ്പ് എന്നീ സൗകര്യങ്ങൾ ഉണ്ടാവും.എലിക്കുളം പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് അതിവേഗത്തിൽ കുഴൽ കിണർ നിർമ്മാണം പൂർത്തിയാവുന്നത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments