ശിശുദിനത്തിനോട് അനുബന്ധിച്ച്കോട്ടയം വനിതാ ശിശു വികസന വകുപ്പിന്റെ ഈ വർഷ ത്തെ ലഹരിക്കെതിരെ എന്ന സന്ദേശം മുഖമുദ്രയാക്കി കൊണ്ട് ജനമൈത്രി പോലീസിന്റെ പിന്തുണയോടെ രാമപുരം എസ്എച്ച്എൽപി സ്കൂളിലെ കുട്ടികൾ ടൗണിൽ വിവിധ പരിപാടികളോടെ പുതുമയാർന്ന ശിശുദിന ആഘോഷം അരങ്ങേറി


ശിശുദിനത്തിനോട് അനുബന്ധിച്ച്കോട്ടയം വനിതാ ശിശു വികസന വകുപ്പിന്റെ ഈ വർഷ ത്തെ ലഹരിക്കെതിരെ എന്ന സന്ദേശം മുഖമുദ്രയാക്കി കൊണ്ട്  ജനമൈത്രി പോലീസിന്റെ പിന്തുണയോടെ  രാമപുരം എസ്എച്ച്എൽപി സ്കൂളിലെ കുട്ടികൾ  ടൗണിൽ വിവിധ പരിപാടികളോടെ പുതുമയാർന്ന ശിശുദിന ആഘോഷം അരങ്ങേറി
സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.ആനി സിറിയക്ക് സ്വാഗതം ചെയ്തു സ്കൂൾ അസി.മാനേജർ ഫാദർ ജോവാനി കുറവാച്ചിറ അധ്യക്ഷത വഹിച്ചു. രാമപുരം S H.O അഭിലാഷ് കുമാർ കെ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള സന്ദേശം ഓട്ടോ, ടാക്സികാറുകളിൽ സ്റ്റിക്കർ പതിപ്പിച്ച് രാമപുരം S I   സിജോ സന്ദേശം കൈമാറി.


 രാമപുരംപഞ്ചായത്ത് വൈസ് പ്രസിഡന്റ്  സണ്ണി പൊരുന്നക്കോട്ട് ', വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി  ജോർജ് കുരിശുമുട്ടിൽ, രാമപുരം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ  മാനോജ് ചിങ്കല്ലേൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  ബെറ്റസി മാത്യ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.  


ലഹരിയ്ക്ക് അടിമയായ സദീപിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഫ്ലാഷ് മോബും, ലഹരിക്കെതിരെയുള്ള സംഘഗാനവും, വ്യത്യസ്തത പുലർത്തി ശിശുദിന റാലിയും. സ്കൂളിലെ മികച്ച കുട്ടി കർഷക കുമാരി ആൻമരിയാ ഡെൻസിലിനെ ചടങ്ങിൽ ആദരിച്ചു. പിടിഎ പ്രസിഡൻ്റ്  ദീപു സുരേന്ദ്രൻ നന്ദി അർപ്പിച്ചു. CPO  സുജിത്ത് കുമാർ , CPO   ജനീഷ് B എന്നിവർ സന്നിഹിതരായിരുന്നു. നാട്ടുകാരും. വ്യാപാരികളും. ടാക്സി തൊഴിലാളികളും കുഞ്ഞു കുരുന്നുകളെ അഭിനന്ദിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments