ഭിന്നശേഷിക്കാരന്റെ സാഹസിക നീന്തല്‍ പ്രകടനം; കടപ്പുറത്ത് തടിച്ചു കൂടിയത് 'ജനസാഗരം'


തിരയൊഴിയാത്ത മുഴപ്പിലങ്ങാട് കടലിനെയും കടലിന് സമാന്തരമായി കടപ്പുറത്ത് തടിച്ച് കൂടിയ ജനസാഗരത്തെയും സാക്ഷിനിര്‍ത്തി ഭിന്നശേഷിക്കാരനായ പി. ഷാജിനടത്തിയ സാഹസിക നീന്തല്‍ പ്രകടനം കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമായി മാറി. കണ്ണൂരിലെ റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരനും ഭിന്നശേഷിക്കാരനുമായ ഷാജിയും അദ്ദേഹത്തോടൊപ്പം പ്രശസ്ത അത്ലറ്റ് മറിയ ജോസും സംഘവുമാണ് നീന്തലിനിറങ്ങിയത്. മുഴുപ്പിലങ്ങാട് തെറിമ്മല്‍ ഭാഗത്ത് നിന്നും ആരംഭിച്ച മൂന്ന്കിലോമീറ്റര്‍ നീന്തി ശ്രീനാരായണ മന്ദിരം ബീച്ച് ഭാഗത്താണ് അവസാനിച്ചത്. 


തുടര്‍ന്ന് വൈകീട്ട് ആഴകടലില്‍ നിന്ന് ആരംഭിച്ച് കരയില്‍ അവസാനിച്ച ആഴക്കടല്‍ നീന്തലും പി ഷാജി വിജയകരമായി പൂര്‍ത്തീകരിച്ചു. ആദ്യമായാണ് ഭിന്നശേഷിക്കാരനായ ഷാജി കടല്‍ നീന്തല്‍ നടത്തുന്നത്. ഒരു കൈ മാത്രമുള്ള ഇദ്ദേഹം അത്ഭുതകരമായാണ് നിരന്തര പരിശീലനത്തിലൂടെയാണ് നീന്തിയത്. ഷാജി കടലില്‍ നീന്തിതുടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്. അഭിനന്ദന പ്രവാഹമാണ് ഷാജിയെ തേടിയെത്തുന്നത്.


കായിക മത്സരങ്ങളില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക, ലഹരി ഉപയോഗങ്ങള്‍ക്കെതിരായ സന്ദേശം പകര്‍ന്ന് നല്‍കുക, നീന്തലിന്റെ ആരോഗ്യപരമായ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുക, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലും ജീവിതവും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, റവന്യൂ ഡിപ്പാര്‍ട്ട്മെന്റ്, ആസ്റ്റര്‍ വളണ്ടിയേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ നടത്ത പരിപാടി കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസും വൈകീട്ട് നടന്ന പരിപാടി കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍ സായി കൃഷ്ണ ഐഎഎസ്സും ഉദ്ഘാടനം ചെയ്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments