വെറ്ററന്‍സ് സംസ്ഥാന കായികമേള... ഗിരീശനും ശ്രീകലയ്ക്കും ഇത് കുടുംബകാര്യം


സുനില്‍ പാലാ


സംസ്ഥാന വെറ്ററന്‍സ് മീറ്റ് തൃശ്ശൂരിലെ അഡ്വ. വി. ഗിരീശന്റെയും ഭാര്യ ജി. ശ്രീകലയുടെയും കുടുംബകാര്യം കൂടിയാണ്. 
 
വെറ്ററന്‍സ് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റാണ് തൃശ്ശൂര്‍ സ്വദേശിയായ അഡ്വ. വി. ഗിരീശന്‍. ഭാര്യ വെറ്ററന്‍സ് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അഖിലേന്ത്യാ 19 അംഗ കമ്മറ്റിയിലെ ഏക വനിതാ അംഗവുമാണ്. 




ഇന്നലെ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച 44-ാമത് സംസ്ഥാന വെറ്ററന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ 45 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലെ 5000 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണ്ണവും ശ്രീകലയ്ക്കായിരുന്നു. 100 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലവും ലഭിച്ചു. അഡ്വ. ഗിരീശനാകട്ടെ കബഡിയിലും ബാഡ്മിന്റണിലുമൊക്കെ തിളങ്ങിയ താരമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെയും കേരള ടീമിന്റെയും കബഡി ടീം ക്യാപ്റ്റനായിരുന്നു. 
 
 
പ്രഥമ ഇന്റര്‍ യൂണിവേഴ്‌സിറ്റി കബഡി ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ 35 വര്‍ഷമായി തൃശ്ശൂര്‍ കോടതിയിലെ അഭിഭാഷകനാണ്. 
 
ചിറ്റിലപ്പള്ളി എഞ്ചിനീയറിംഗ് കോളേജിലെ ഗോപികാ ഗിരീശന്‍, മുന്‍ ദേശീയ സ്‌കൂള്‍ ബാഡ്മിന്റണ്‍ താരം ഗൗതം ഗിരീശന്‍ എന്നിവരാണ് മക്കള്‍. പാലായില്‍ നടക്കുന്ന സംസ്ഥാന വെറ്ററന്‍സ് കായികമേള നയിക്കുന്നവരില്‍ പ്രധാനികളാണ് ഈ ദമ്പതികള്‍.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments