സംസ്ഥാന വെറ്ററന്‍സ് കായികമേള... കോടതി മുറിവിട്ട് അഡ്വ. ബിനു ട്രാക്കില്‍, ട്രിപ്പിള്‍ സ്വര്‍ണ്ണവും.



സുനില്‍ പാലാ

ക്രിക്കറ്റ് പിച്ചും കോടതി മുറിയും വിട്ട് അഡ്വ. ബിനു തങ്കന്‍ ട്രാക്കിലിറങ്ങി. 50 വയസ്സിന് മേല്‍ ഉള്ളവരുടെ 100 മീറ്റര്‍ ഓട്ടത്തിലും 400 മീറ്റര്‍ ഓട്ടത്തിലും 4x100 മീറ്ററിലും മിന്നല്‍ പിണറായി. 
 

പാലാ ഇടനാട് പേണ്ടാനംവയലിലെ പി.ജി. അനില്‍പ്രസാദിന്റെ (കെയര്‍ കമ്പ്യൂട്ടര്‍ സെന്റര്‍, പാലാ)  ഭാര്യയായ അഡ്വ. ബിനു തങ്കന്‍ കൊച്ചി ഇടപ്പള്ളി സ്വദേശിനിയാണ്. ഇടപ്പള്ളി പയസ് ഗേള്‍സ് ഹൈസ്‌കൂളില്‍ പഠിക്കവേ എല്‍.പി.തലം മുതല്‍ അത്‌ലറ്റിക്‌സില്‍ പങ്കെടുത്തിട്ടുള്ള അഡ്വ. ബിനു സംസ്ഥാന കായികമേളയിലും മത്സരിച്ചിട്ടുണ്ട്. 
 
ആറ് വര്‍ഷം എം.ജി. യൂണിവേഴ്‌സിറ്റി വനിതാ ക്രിക്കറ്റ് ടീമിലും അഞ്ച് വര്‍ഷം സംസ്ഥാന വനിതാ ക്രിക്കറ്റ് ടീമിന്റെയും ക്യാപ്റ്റനായിരുന്നു. നിലവില്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റിയിലെ ഏക വനിതാ അംഗമാണ്. 
 
അടുത്തമാസം കോഴിക്കോട് തേഞ്ഞിപ്പാലത്ത് നടക്കുന്ന വെറ്ററന്‍സ് മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കാനിരിക്കുകയാണ് ഈ അന്‍പത്തിരണ്ടുകാരി. 
 
നീണ്ട ഇടവേളയ്ക്ക് ശേഷം നാല് ദിവസം മുമ്പാണ് പ്രമുഖ കോച്ച് ഡോ. തങ്കച്ചന്‍ മാത്യുവിന്റെ കീഴില്‍ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അഡ്വ. ബിനു പരിശീലനം തുടങ്ങിയത്. 100 മീറ്ററിലെ ആദ്യ മത്സരത്തില്‍ തന്നെ സ്വര്‍ണ്ണവും പാഞ്ഞെടുത്തു. 
 
യു.കെ.യില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയായ അഭിരാമി എ. പ്രസാദാണ് ഏക മകള്‍.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments