സുനില്‍ പാലാ
അരീക്കര ശ്രീനാരായണ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ എത്രയുംവേഗം മണിക്കിണര്‍ നിര്‍മ്മിക്കണമെന്നും ബലിക്കല്ല് യഥാസ്ഥാനത്ത് സ്ഥാപിക്കണമെന്നും ദേവപ്രശ്‌നവിധി.
കുമരകം ടി.കെ. ലാല്‍ ജ്യോത്സ്യര്‍ പ്രധാന ദൈവജ്ഞനായാണ് ദേവപ്രശ്‌നം നടത്തിയത്.
ക്ഷേത്രത്തില്‍ ചതയ പ്രാര്‍ത്ഥനയും പൗര്‍ണ്ണമി പൂജയും കൂടുതല്‍ ശക്തവും നിര്‍ബന്ധവുമാക്കണം. ദീപാരാധന സമയത്ത് നിവേദ്യം കൊടുത്ത് വിശേഷാല്‍ പൂജ നടത്തണം. സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹമുണ്ടെങ്കിലും നിരവധി ദോഷകലകളും പ്രശ്‌നചിന്തയില്‍ തെളിഞ്ഞു. ക്ഷേത്രത്തില്‍ മോഷണത്തിന് സാധ്യതയുണ്ട്. ചില മുന്‍ പുരോഹിതരുടെ ശാപവും കണ്ണീരുമുണ്ട്.
പ്രത്യക്ഷ സര്‍പ്പം വാഴുന്ന സ്ഥലമാണ് ക്ഷേത്രസന്നിധിയെന്നും ദേവപ്രശ്‌ന ചിന്തയില്‍ തെളിഞ്ഞു. സര്‍പ്പങ്ങളെ പൂജിച്ചിരുന്ന ഒരു ബ്രാഹ്മണന്‍ പിന്നീട് ബ്രഹ്മരക്ഷസായി മാറി. അടിയന്തിര ദോഷപരിഹാരാര്‍ത്ഥം ശിവഗിരി മഹാസന്നിധിയില്‍ പട്ടും പണക്കിഴിയും സമര്‍പ്പിച്ച് ഗുരുപൂജ നടത്തണം.
ഭക്തജനങ്ങള്‍ കൂടുതല്‍ മനസ്സിരുത്തിയുള്ള പ്രാര്‍ത്ഥനാ വഴിപാടുകള്‍ നടത്തണമെന്നും ടി.കെ. ലാല്‍ ജ്യോത്സ്യര്‍ നിര്‍ദ്ദേശിച്ചു. ഭക്തജനങ്ങളുടെ കൂട്ടായ്മ അത്യന്താപേക്ഷിതമാണ്.
ശാഖാ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ അനീഷ് പുല്ലുവേലില്‍, സജീവ് വയല, രാമപുരം സി.റ്റി. രാജന്‍ എന്നിവരും ഹരിദാസ് കാരക്കാട്ട്, ഉഷ ഹരിദാസ്, മായ ഹരിദാസ്, സാബു മൂലയില്‍, രാജന്‍ വട്ടപ്പാറ, ബാബു പ്ലാച്ചേരി തുടങ്ങിയവരും നേതൃത്വം നല്‍കി. ക്ഷേത്രത്തില്‍ ഇന്ന് സ്‌കന്ദഷഷ്ഠിപൂജ നടക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments