66 വയസുള്ള സ്ത്രീയുടെ വയറ്റിൽ നിന്നു 6 കിലോഗ്രാം തൂക്കം വരുന്ന മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
ഈരാറ്റുപേട്ട സ്വദേശിനിയായ സ്ത്രീയുടെ വയറ്റിലാണ് മുഴ വളർന്നു വന്നിരുന്നത്.
വയർ വീർത്തു വരുകയും വയറിൽ ഭാരം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ഇവർ മാർ സ്ലീവാ മെഡിസിറ്റിയിലെ ഒബസ്ട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയത്. സീനിയർ കൺസൾട്ടന്റ് ഡോ.അജിത കുമാരിയുടെ നേതൃത്വത്തിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഗർഭപാത്രത്തിനു ചേർന്നു ഓവറിയിൽ വലിയ മുഴ വളർന്നു വരുന്നതായി കണ്ടെത്തിയത്.
തുടർന്നു സങ്കീർണ്ണമായ ശസ്ത്രക്രിയ തീരുമാനിക്കുകയായിരുന്നു. മുഴ കാൻസറിനും സാധ്യതയുളള്ളതിനാൽ ഈ മുഴ പൊട്ടാതെ ശസ്ത്രക്രിയ നടത്തി നീക്കം ചെയ്യണമെന്ന വെല്ലുവിളിയും ഡോക്ടർമാർക്കു മുന്നിലുണ്ടായിരുന്നു.
മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലാണ് വലിയ മുഴ പൊട്ടാതെ നീക്കം ചെയ്തത്. മുഴ നീക്കം ചെയ്ത ശേഷം ഉടൻ തന്നെ നടത്തിയ ഫ്രോസൻ സെക്ഷൻ പരിശോധനയിലൂടെ കാൻസർ അല്ലെന്ന് സ്ഥിരീകരിക്കുയും ചെയ്തു.
ഒബസ്ട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.അജിത കുമാരി, സീനിയർ കൺസൾട്ടന്റ് ഡോ.സിസ്റ്റർ ബെറ്റി വർഗീസ്, അനസ്തേഷ്യോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ലിബി .ജി.പാപ്പച്ചൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. സുഖം പ്രാപിച്ച വീട്ടമ്മ ആശുപത്രിയിൽ നിന്നു മടങ്ങുകയും സാധാരണ ജോലികളിൽ ഏർപ്പെട്ടു തുടങ്ങുകയും ചെയ്തു.
0 Comments