ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപിലെ ഭിന്നശേഷി കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിന് സഹായവുമായി സഫലം 55 പ്ലസ് അംഗങ്ങൾ.
ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് വിനോദ യാത്ര ക്കെത്തിയ പാലാ സഫലം 55 പ്ലസ്സിലെ അംഗങ്ങൾ, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആശ്രയമരുളുന്ന ആന്ത്രോത്തിലെ ചക്കര എന്ന സ്ഥാപനത്തിന് സഹായവുമായി എത്തി.അംഗങ്ങൾ ചേർന്ന് സമാഹരിച്ച പണം സ്ഥാപനത്തിന് കൈമാറി.ശിശുദിനാഘോഷ ത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സഫലം അംഗങ്ങൾ മുഖ്യാതിഥികളായി പങ്കെടുത്തു.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡെപ്യൂട്ടി കമാണ്ടൻ്റ് എം വി രമേഷ് ഉദ്ഘാടനം ചെയ്തു.സ്ഥാപനം ഡയറക്ടർ മുഹമ്മദ് സലീം,സഫലം സെക്രട്ടറി വി.എം.അബ്ദുള്ള ഖാൻ,ദ്വീപിലെ പ്രമുഖ സാഹിത്യകാരൻ ബൊമ്മൻ കാട്ടുപുറം,ജയിംസ് മാത്യു, പ്രഫ.സുധാകരൻ,സൽമ എന്നിവർ പ്രസംഗിച്ചു.
മനോജ് ജോസഫ്,ജോഷി, സോഫിയ ജോഷി, ലിറ്റ്സി ജയിംസ്,റംല അബ്ദുള്ള, വിനോലിൻ,ലിൻസി മനോജ്,അനഘ എന്നിവർ പങ്കെടുത്തു.
കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ദ്വീപിലെ ഉന്നതാധികാരിയും ഡെപ്യൂട്ടി കളക്ടറുമായ കെ.ബുസാർ ജംഹർ ഡാനിക്സിനെ അംഗങ്ങൾ ഓഫീസിലെത്തി സന്ദർശിച്ചു.
0 Comments