അങ്കണവാടി ജീവനക്കാർക്ക് ഇൻസെന്റീവ് നൽകുന്നതിന് 30.43 കോടിരൂപ അനുവദിച്ചു


 സംസ്ഥാനത്തെ 66,000 ത്തിൽ അധികം വരുന്ന അങ്കണവാടി ജീവനക്കാർക്ക് പോഷൻ അഭിയാൻ ജോലികൾക്കും സാമൂഹികാധിഷ്ഠിത പരിപാടികൾക്കും ( കമ്മ്യൂണിറ്റി ബെയ്സ്ഡ് ഈവന്റ്സ്) നൽകുന്ന ഇൻസെന്റീവ് കുടിശ്ശിക നൽകുന്നതിന് സംസ്ഥാന സർക്കാർ 30.43 കോടി രൂപ അനുവദിച്ചു. 
 കേന്ദ്രസർക്കാർ നേരത്തെ അനുവദിച്ച 45.64 കോടി രൂപയ്ക്ക് പുറമേയാണിത്. 


പോഷൻ അഭിയാൻ നടപ്പിലാക്കുന്നതിന് കേന്ദ്ര സംസ്ഥാന വിഹിതം60:40 എന്ന അനുപാതത്തിലാണ് വകയിരുത്തുന്നത്. അങ്കണവാടി വർക്കർക്കും ഹെൽപ്പർക്കും യഥാക്രമം 500 രൂപയും 250 രൂപയുമാണ് പോഷൻ അഭിയാൻ ഇൻസെന്റീവായി പ്രതിമാസം നൽകുന്നത്. മാസം തോറും രണ്ട് സാമൂഹികാധിഷ്ഠിത പരിപാടിയാണ് അങ്കണവാടികൾ തോറും നടത്തേണ്ടത്. 


ഒരു പരിപാടിക്ക് 250 രൂപ വീതമാണ് നൽകുന്നത്.  ഒരു വർഷത്തെ കുടിശ്ശിക യാണ് രണ്ടിനത്തിലും ജീവനക്കാർക്ക് നൽകാനുള്ളത്. തുക അനുവദിച്ച കേന്ദ്ര-സംസ്ഥാന സർക്കാർ നടപടികളെ അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു അഭിനന്ദിച്ചു. തുക അനുവദിക്കുന്നതിനു വേണ്ടി ജീവനക്കാർ സമര പരിപാടികൾ ആവിഷ്കരിച്ചിരുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments