പ്രവാസി മലയാളിൽ നിന്ന് 25000 രൂപാ കൈക്കൂലി വാങ്ങിയ വൈക്കം എൽ. ആർ. ഡെപ്യൂട്ടി തഹസീൽദാർ ടി.കെ. സുഭാഷ്കുമാറിനെ കോട്ടയം വിജിലൻസ് സംഘം അറസ്റ്റു ചെയ്തു. ഇന്ന് 12.30 ഓടെ ആണ് ഇയാൾ പിടിയിലായത്.
പ്രവാസി മലയാളിയുടെ ഭൂമി പോക്കുവരവ് ചെയ്യുന്നതു സംബന്ധിച്ച് അറുപതിനായിരം രൂപയാണ് ആവശ്യപ്പെട്ടത്.
ഇതിൻ്റെ ആദ്യ ഗഡുവായ 25000 രൂപാ കൈപ്പറ്റുമ്പോഴാണ് കോട്ടയം വിജിലൻസ് ഡിവൈ എസ്. പി. രവികുമാറും സംഘവും ചേർന്ന് സുഭാഷിനെ പിടി കൂടിയത്.
0 Comments