തുണി ഉണക്കാനിടുമ്പോള്‍വൈദ്യുതി ലൈനില്‍ തട്ടി; 16-കാരി ഷോക്കേറ്റ് മരിച്ചു

 

തുണി അലക്കിവിരിക്കുന്നതിനിടെ അയക്കമ്പിയിൽനിന്നു ഷോക്കേറ്റ് 17 വയസ്സുകാരി മരിച്ചു. പെർള  ഇഡിയടുക്കയിലെ ഇസ്മായിലിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം. 


വാടക ക്വാർട്ടേഴ്സിന്റെ രണ്ടാം നിലയിലെ ടെറസ്സിനു മുകളിൽ കെട്ടിയ കമ്പി എച്ച്ടി ലൈനിൽ തട്ടിയതാണ് അപകടകാരണം. കബറടക്കം നടത്തി. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ ഉമ്മ അവ്വാബിയെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരങ്ങൾ: മുഹമ്മദ് ഇഷാക്ക്, മുഹമ്മദ് ഷാനിദ്, മുഹമ്മദ് ആസിഫ്, ഇബ്രാഹിം ഖലീൽ. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments