വീട്ടില്‍ അതിക്രമിച്ചുകയറി 16 കാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 32 വര്‍ഷം കഠിന തടവും 2,80,000 രൂപാ പിഴയും ശിക്ഷ..
നാകപ്പുഴ വഴിനടയില്‍ അഷിന്‍ ചാക്കോ (27) യെയാണ് തൊടുപുഴ പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി ആഷ് .കെ ബാല്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാലര വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം.
2019 ഏപ്രില്‍ 27 നാണ് കേസിനാസ്പദമായ സംഭവം. രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രോസിക്യൂഷനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ബി വാഹിദ ഹാജരായി.
0 Comments