പേപ്പറിലോ മുദ്രപ്പത്രത്തിലോ ഒപ്പിട്ടുവാങ്ങിയതുകൊണ്ട് കാര്യമില്ല!; വാഹനം കൈമാറുമ്പോള്‍ 14 ദിവസത്തിനകം ആര്‍സി മാറ്റണം



 വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കുമ്പോള്‍ ആര്‍ സി ഉടമസ്ഥാവകാശം മാറ്റാന്‍ 14 ദിവസത്തിനകം ആര്‍ ടി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അടുത്ത ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും വാഹനം വില്‍ക്കുമ്പോള്‍ പേപ്പറിലോ മുദ്രപ്പത്രത്തിലോ ഒപ്പിട്ടുവാങ്ങിയതുകൊണ്ട് കാര്യമില്ല. മോട്ടോര്‍ വാഹനവകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത സെക്കന്‍ഡ് ഹാന്‍ഡ് ഡീലര്‍മാര്‍ക്ക് വാഹനം വിറ്റാല്‍ ഉടമസ്ഥാവകാശം മാറ്റേണ്ട ഉത്തരവാദിത്തം അവര്‍ക്കാണ്. 


 വാഹനം വാങ്ങുന്ന വ്യക്തിക്ക് ഒടിപി ലഭിച്ച് പണമടച്ചാല്‍ വാഹനത്തിന്റെ ഉത്തരവാദിത്തം ആ വ്യക്തിക്കാണ്. നിര്‍മിച്ച് 15 വര്‍ഷം കഴിഞ്ഞ വാഹനമാണെങ്കില്‍, വാങ്ങുന്ന വ്യക്തിയുടെ പേരില്‍ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ സത്യവാങ്മൂലം അപ്ലോഡ് ചെയ്യണം. നിലവില്‍ ആര്‍സി ബുക്ക് മോട്ടോര്‍ വാഹനവകുപ്പ് പ്രിന്റ് ചെയ്യുന്നില്ല. ഡിജിറ്റല്‍ കാര്‍ഡുകളാണ്. അത് ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷയ്ക്കൊപ്പം അപ്പ്ലോഡ് ചെയ്താല്‍ മതി. 


വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ പരിവാഹന്‍ സൈറ്റ് (www. parivahan.gov.in) വഴിയാണ് നല്‍കേണ്ടത്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ആധാര്‍ വഴി അപേക്ഷിക്കാം. രേഖകള്‍ ഓണ്‍ലൈന്‍വഴി സമര്‍പ്പിച്ചാല്‍ മതി. ഓഫീസില്‍ രേഖ ഹാജരാക്കേണ്ടതില്ല. ഓണ്‍ലൈന്‍വഴിയാണ് പണം അടച്ച് ഒറിജിനല്‍ രേഖ ആര്‍ടി ഓഫീസില്‍ സമര്‍പ്പിക്കണം.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments