വൃതശുദ്ധിയുടെ മറ്റൊരു തീര്‍ത്ഥാടനകാലം കൂടി. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായി മാറിയ കടപ്പാട്ടൂര്‍ ക്ഷേത്രം ഇന്ന് അയ്യപ്പഭക്തര്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളുമൊരുക്കി സ്വാമിമാരെ വരവേല്‍ക്കുവാന്‍ സജ്ജമായിരിക്കുന്നു.
കടപ്പാട്ടൂര്‍ ക്ഷേത്രത്തിലെ ഇടത്തവാളത്തിന്റെ - വിശ്വമോഹനം - ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 14 ന് നടക്കുമെന്ന് പ്രസിഡന്റ് മനോജ് ബി. നായര്‍, സെക്രട്ടറി എന്‍. ഗോപകുമാര്‍ എന്നിവര്‍ അറിയിച്ചു. ഇതോടൊപ്പം ''തത്വമസി'' അന്നദാന പദ്ധതിയുടെ ഉദ്ഘാടനവും നടക്കും.
14 ന് രാവിലെ 10 ന് കേരള സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും സിനിമാ നടനുമായ മധുപാല്‍ വിശ്വമോഹനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തത്വമസി അന്നദാന പദ്ധതിയുടെ സമര്‍പ്പണം പാലാ ഡി.വൈ.എസ്.പി. കെ. സദന്‍ നിര്‍വ്വഹിക്കും.
വിളക്കുമാടം ജയസൂര്യന്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. ദേവസ്വം സെക്രട്ടറി എന്‍. ഗോപകുമാര്‍ സ്വാഗതവും ഖജാന്‍ജി കെ.ആര്‍. ബാബു നന്ദിയും പറയും.
തത്വമസി പദ്ധതി ഇങ്ങനെ
തത്വമസി എന്നത് പ്രമുഖ ഇടത്താവാളമായ പാലാ കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ മണ്ഡല മകരവിളക്ക് കാലത്ത് ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്‍മാര്‍ക്ക് ഭക്തജനപങ്കാളിത്തത്തോടെ അന്നദാനം നല്‍കുന്ന പദ്ധതിയാണ്. ഭക്തജനങ്ങളുടെ സഹകരണത്തോടെയാണ് തത്വമസി പദ്ധതി നടപ്പാകുന്നത്.
തത്വമസി എന്നത് പ്രമുഖ ഇടത്താവാളമായ പാലാ കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ മണ്ഡല മകരവിളക്ക് കാലത്ത് ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്‍മാര്‍ക്ക് ഭക്തജനപങ്കാളിത്തത്തോടെ അന്നദാനം നല്‍കുന്ന പദ്ധതിയാണ്. ഭക്തജനങ്ങളുടെ സഹകരണത്തോടെയാണ് തത്വമസി പദ്ധതി നടപ്പാകുന്നത്.
ഇടത്താവളമായ കടപ്പാട്ടൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ക്ക് രണ്ട് നേരവും അന്നദാനം നല്‍കുകയാണ്. ഭക്തജനങ്ങള്‍ നിശ്ചയിക്കുന്ന ദിവസം അവരുടെ പേരിലും നാളിലും അന്നദാനം വഴിപാട് നടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8330068377 നമ്പരില്‍ ബന്ധപ്പെടണം.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments